വിവാഹ വിഡിയോ പങ്കുവച്ച് ഗായിക അഞ്ജു ജോസഫ്. ‘അമ്പിളി’ എന്ന ചിത്രത്തിലെ  ‘ഒരുനാൾ കിനാവു പൂത്തിടും അതിൽ നമ്മളൊന്നു ചേർന്നിടും’  പാട്ടിലെ വരികള്‍  അടിക്കുറിപ്പായി ചേര്‍ത്താണ്  വി‍ഡിയോ പങ്കുവച്ചിരിക്കുന്നത്. വരൻ ആദിത്യയ്ക്കൊപ്പമുള്ള അഞ്ജുവിന്‍റെ അതിമനോഹര ദൃശ്യങ്ങളാണ് വിഡിയോയിൽ .

രജിസ്റ്റര്‍ വിവാഹമായിരുന്നു അഞ്ജുവിന്‍റേത്. ആലപ്പുഴ റജിസ്ട്രാര്‍ ഓഫിസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. നടി ഐശ്വര്യ ലക്ഷ്മിയെയും വിഡിയോയില്‍ ഉടനീളം കാണാവുന്നതാണ്. അഞ്ജുവിന് വേണ്ടി ആദിത്യ പാട്ടുപാടുന്നതും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാഹ വിഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. ഒട്ടേറെ പേരാണ് ഇരുവര്‍ക്കും ആശംസകളുമായെത്തിയത്. 

ശനിയാഴ്ചയാണ് അഞ്ജു ജോസഫും ആദിത്യ പരമേശ്വരനും വിവാഹിതരായത്. അഞ്ജുവിന്‍റെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയാണ് അഞ്ജു ആദ്യം വിവാഹം വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹമോചന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. 

ENGLISH SUMMARY:

Singer Anju Joseph shares her wedding video