പുഷ്പ 2 ദി റൂള്‍ തിയേറ്ററുകളില്‍ തരംഗമാവുകയാണ്. പുഷ്പ ആദ്യഭാഗത്തിലേതുപോലെ തന്നെ ദേവിശ്രീ പ്രസാദ് ഈം നല്‍കിയ രണ്ടാം ഭാഗത്തിലെ ഗാനങ്ങളും വന്‍ ഹിറ്റാണ്. കൂട്ടത്തിലെ കൊമ്പന്‍ പീലിങ്സ് തന്നെ. ആദ്യ നാല് വരികള്‍ എല്ലാ ഭാഷയിലും മലയാളമായ പീലിങ്സ് ഒരു പ്രത്യേക വൈബ് തന്നെയാണ് സൃഷ്ടിക്കുന്നത്. റീല്‍സിലും ഹിറ്റാണ് പീലിങ്സ്.
പീലിങ്സിന് ചുവടുവച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ബാലതാരം വൃദ്ധി വിശാലാണ്. ചൈതികുമുണ്ട് വൃദ്ധിക്കൊപ്പം ഡാന്‍സിന്. ഇരുവരും തകര്‍ത്താടിയപ്പോള്‍ കമന്‍റുമായി എത്തിയിരിക്കുന്നത് സാക്ഷാല്‍ രശ്മിക തന്നെയാണ്. മൂന്ന് ഹാര്‍ട്ട് ഇമോജിയാണ് രശ്മിക കമന്‍റ് ചെയ്തത്. ജീവയും ശിവദയും ഉള്‍പ്പെടെ പ്രമുഖ താരങ്ങളും വൃദ്ധിയുടെ ഡാന്‍സിന് കമന്‍റ് ചെയ്തു.
ഡിസബര്‍ അഞ്ചിനാണ് പുഷ്പ ദി റൂള്‍ റിലീസ് ചെയ്തത്. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആദ്യഭാഗം വമ്പന്‍ ഹിറ്റായിരുന്നു. ഫഹദ് ഫാസിലിന്‍റെ വില്ലന്‍ റോളും ഏറെ ശ്രദ്ധ നേടിയിരുന്നു.