ഹൈദരാബാദില്‍ നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം  . അതിക്രമിച്ചു കയറിയ ആളുകള്‍ കല്ലെറിയുകയും പൂച്ചെട്ടികള്‍ തകര്‍ക്കുകയും ചെയ്തു. പുഷ്പ 2 സിനിമയുടെ ആദ്യദിന പ്രദർശനത്തിനിടെ തിരക്കിൽ പെട്ട് യുവതി മരിച്ച സംഭവത്തിലാണ് പ്രതിഷേധം. 

ഈ മാസം 4ന് അല്ലു അർജുൻ തിയറ്റില്‍ എത്തിയതിനെ തുടർന്നുണ്ടായ തിരക്കിൽ പെട്ടാണു യുവതി മരിച്ചത്. 9 വയസ്സുള്ള മകനു  മസ്തിഷ്ക മരണവും സംഭവിച്ചു. തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാത്തതിനു തിയറ്റർ ഉടമകൾ, അല്ലു അർജുൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങൾ എന്നിവർക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. യുവതിയുടെ കുടുംബത്തിന് താരം 25 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിരുന്നു. 

കേസില്‍ അറസ്റ്റിലായ അല്ലു അർജുൻ ഒരു ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ മോചിതനായിരുന്നു. ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ഉത്തരവിന്റെ പകർപ്പ് ജയിൽ ഉദ്യോഗസ്ഥർക്കു ലഭിക്കാൻ താമസിച്ചതു മൂലം ഒരു രാത്രി തടവിൽ കഴിയേണ്ടി വന്നു. അന്വേഷണത്തോടു സഹകരിക്കുമെന്ന നിലപാടിലാണ് അല്ലു.  പറഞ്ഞു. 

ENGLISH SUMMARY:

Tomotoes Thrown, Protest Outside Allu Arjun's Home Over Stampede Death