നിരവധി ആരാധകരുളള താരമാണ് ഹണി റോസ്. താരത്തിന്‍റെ വിഡിയോസും ചിത്രങ്ങളും സോഷ്യല്‍ ലോകത്ത് എപ്പോഴും ശ്രദ്ധനേടാറുണ്ട്. മലയാള സിനിമയില്‍ ഒരിടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ഹണി റോസിന് പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി താരം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഉദ്ഘാടനപരിപാടികളിലെ സാന്നിധ്യം കൊണ്ടാണ്. നിരവധി ഉദ്ഘാടനങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതുകൊണ്ടുതന്നെ നിരവധി ട്രോളുകളും ഹണി റോസിന് നേരിടേണ്ടതായി വന്നിരുന്നു. എന്നാലിപ്പോഴിതാ അത്തരം വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
താരസംഘടനയായ 'അമ്മ'യുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ബാബുരാജിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഹണി റോസ്. ഹണി റോസ് ഉദ്ഘാടനത്തിന് പോകുന്നിടത്തെല്ലാം ധാരാളം ആളുകൂടാറുണ്ട്. എന്തിനാണ് ഇത്രയധികം ആളുകളെ കാണുമ്പോള്‍ തോന്നുന്നത് എന്നായിരുന്നു ബാബുരാജിന്‍റെ ചോദ്യം. അതിന് ഹണിയുടെ മറുപടി ഇങ്ങനെ, 'ഭയങ്കര സന്തോഷമാണ്. ഞാന്‍ 'ബോയ്ഫ്രണ്ട്' ചെയ്ത സമയം മുതല്‍ ഉദ്ഘാടനങ്ങള്‍ക്ക് പോകാറുണ്ട്. ഓണ്‍ലൈന്‍ ചാനലുകളുടെയും യൂട്യൂബ് ചാനലുകളുടെയും സ്വാധീനം ഇപ്പോഴാണ് കുറച്ചുകൂടി കൂടിയത്. ആദ്യകാലത്തൊന്നും ഓണ്‍മീഡിയകള്‍ ഈ ഉദ്ഘാടനമൊന്നും വന്ന് ഷൂട്ട് ചെയ്യാറില്ല. അതുകൊണ്ട് ഇപ്പോള്‍ ഒരു ഉദ്ഘാടനം ചെയ്താല്‍ നാട്ടുകാര്‍ എല്ലാവരും അറിയും. കാരണം അത്രയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അവിടെയുണ്ടാകും. അതായിരിക്കും ഇപ്പോള്‍ ആളുകള്‍ കൂടാന്‍ കാരണം'.
ഹണിയുടെ മറുപടിക്ക് പിന്നാലെ ബാബുരാജ് മറ്റൊരു ചോദ്യവുമായെത്തി. ആളുകള്‍ കൂടുന്നത് കൊണ്ടാണല്ലോ ഹണിക്ക് ഇത്രയധികം ഉദ്ഘാടനങ്ങള്‍ ലഭിക്കുന്നത്. ഒരുമാസം എത്ര ഉദ്ഘാടനങ്ങള്‍ ചെയ്യുന്നുണ്ടാകും? അതിന് ഹണി റോസിന്‍റെ മറുപടി ഇങ്ങനെ, 'അത്രയൊന്നുമില്ല. വളരെ കുറവേയുളളൂ. കേരളത്തില്‍ എല്ലാതരം കടകളുടെ ഉദ്ഘാടനത്തിനും സിനിമാതാരങ്ങളെ വിളിക്കാറുണ്ട്. തെലുങ്കില്‍ ജുവല്ലറിയും ടെക്സ്റ്റൈല്‍സും മാത്രമേ ചെയ്യാറുളളൂ. ചുരുക്കമായേ റെസ്റ്ററന്‍റ് ഉദ്ഘാടനങ്ങള്‍ക്ക് വിളിക്കാറുളളൂ. ഞാനൊരു മരുന്നുകട ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പിന്നെ ഒരു പെട്രോള്‍ പമ്പ് ഉദ്ഘാടനം ചെയ്യാന്‍ എന്‍ക്വയറി വന്നിരുന്നു. പെട്രോള്‍ പമ്പ് ഒക്കെ എന്തിനാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല. അത് പൂനെയില്‍ നിന്നായിരുന്നു വിളി വന്നത്' എന്നായിരുന്നു ഹണി റോസിന്‍റെ മറുപടി.