2005 ജൂണ്‍ 24നാണ് കമലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായി വന്ന രാപ്പകല്‍ തിയറ്ററിലെത്തുന്നത്. കുടുംബ പശ്ചാത്തലത്തില്‍ എത്തിയ ചിത്രത്തെയും മമ്മൂട്ടിയുടെ കൃഷ്ണനെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ടി എ റസാഖ് തിരക്കഥ ഒരുക്കിയ ചിത്രം നൂറ് ദിവത്തിലേറെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രം ഇറങ്ങി 19 വര്‍ഷങ്ങള്‍ക്കിപ്പുറം രാപ്പകലും മമ്മൂട്ടിയുടെ കൃഷ്ണനും എയറിലാണ്, ട്രോളുകളില്‍ നിറയുകയാണ് നന്മ മരം കൃഷ്ണന്‍.
അന്ന് കയ്യടി കിട്ടിയ കൃഷ്ണന് ഇന്ന് ട്രോളുകളുടെയും പെരുമഴയില്‍ നനഞ്ഞുകുളിച്ച് നില്‍ക്കുകയാണ്. കൃഷ്ണൻകുട്ടി ഇത്രയും ടോക്സിക് ആയിരുന്നോ എന്നാണ് ചോദ്യം രാപ്പകലില്‍ വലിയൊരു തറവാട്ടുവീട്ടിലെ എല്ലാകാര്യങ്ങളിലും ഇടപ്പെടുന്ന, ആ വീട്ടിലെ അംഗമായി സ്വയം വിചാരിക്കുന്ന അനാഥനായ കൃഷ്ണന്‍ ആയിട്ടായിരുന്നു മമ്മൂട്ടി എത്തിയത്. എന്നാല്‍ കാലം മാറിയപ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്ര സൃഷ്ടി വിമര്‍ശനങ്ങള്‍ വാരികൂട്ടുകയാണ്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ തലയിടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന കഥാപാത്രമാണെന്നും എവിടെ എന്ത് പറയണം എന്ന് അറിയാത്ത കൃഷ്ണനെ പോലുള്ളവര്‍ മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുന്നില്ലെന്നുമാണ് ട്രോളുകള്‍. ഒപ്പം കൃഷ്ണനെ തഗ് അടിച്ച് വീഴ്ത്തുന്ന വിജയരാഘവന്‍റെ ക്യാരക്ടറും ട്രെന്‍റിങ്ങാണ്.
നന്മമരം എന്ന് ചിത്രത്തില്‍ കൃഷ്ണനെ വിശേഷിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, മറ്റുള്ളവരില്‍ തന്‍റെ ചിന്തയും ചിട്ടവട്ടങ്ങളും അടിച്ചേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിക്കുന്നതെന്ന് പറയുന്നവരും ഉണ്ട്, ഏതായാലും വാത്സല്യത്തിലെ മേലേടത്ത് രാഘവൻനായര്‍ക്ക് ട്രോളില്‍ നിറയാന്‍ ഇപ്പോള്‍ കൂട്ട് രാപ്പകലിലെ കൃഷ്ണനാണ്.