മലയാളത്തിന്‍റെ പ്രിയതാരം ജയറാമിന് ഇന്ന് 60ാം പിറന്നാള്‍. കഴിഞ്ഞ 36 വര്‍ഷമായി മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഈ താരം. മകന്‍ കാളിദാസിന്‍റെ വിവാഹത്തിന് പിന്നാലെ പിറന്നാളും എത്തിയതോടെ താരകുടുംബത്തില്‍ ഇരട്ടി സന്തോഷമാണ്. ഇതിന് പിന്നാലെയാണ് പാർവതിക്കു ഒരിക്കൽ കൂടി താലി ചാർത്തുന്നുവെന്ന് ജയറാം പറഞ്ഞത്. Read More : മലയാളി പെണ്ണായി വലതുകാൽവച്ച് താരിണി; മരുമകളെ സ്വീകരിച്ച് ജയറാമും പാർവതിയും

തന്റെ കുടുംബത്തിന്റെ ആചാരപ്രകാരം അറുപതു തികഞ്ഞാൽ ഭർത്താവ് ഭാര്യയെ ഒരുവട്ടം കൂടി താലികെട്ടുന്ന പതിവുണ്ടെന്നും. പ്രായം എഴുപതും എൺപതും ആയാൽ, ഓരോ താലികെട്ടുകൾ ആ പ്രായങ്ങളിലും വേണം. സഹോദരിയായിരിക്കും ആ താലി ചെയ്തു നൽകേണ്ടത്. ഇത് പരമ്പരാഗതമായി നടത്തിപ്പോരുന്ന ആചാരമാണ്. പാർവതിയെ വീണ്ടും കെട്ടാനുള്ള താലി റെഡി ആണെന്നും ജയറാം പറയുന്നു. 

ENGLISH SUMMARY:

On his 60th birthday, actor Jayaram expressed his deep love and admiration for his wife, Parvathy, stating that if given a chance, he would marry her all over again. The celebrated Malayalam actor, known for his decades-long contribution to cinema, highlighted their enduring bond of over 32 years, often celebrated by their fans. Jayaram and Parvathy’s love story and enduring marriage continue to inspire many, making them one of the most admired star couples in the Malayalam film industry​