‘വീട്ടിലേക്കു സ്വാഗതം താരു’ , മരുകളെ സ്നേഹത്തോടെ ജയറാം സ്വീകരിക്കുന്ന ഹൃദ്യമായ വിഡിയോ ആണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. ‘വീട്ടിലേക്കു സ്വാഗതം താരു’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. വലതുകാൽ വച്ച് വീട്ടിലേക്കു കയറുന്ന താരിണിയിൽ നിന്നാണ് വിഡിയോയുടെ തുടക്കം.
ഗുരുവായൂരിൽ നടന്ന വിവാഹശേഷം കാളിദാസും താരിണിയും ൈവകിട്ട് തന്നെ ചെന്നൈയിലേക്കു തിരിച്ചിരുന്നു. ചെന്നൈയിൽ വൈകിട്ട് സുഹൃത്തുക്കൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമായി റിസപ്‍ഷനും സംഘടിപ്പിച്ചിരുന്നു. ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ കാളിദാസിന്റെയും താരിണിയുടെയും വിവാഹം.
ചെന്നൈയിലെ പ്രശസ്തമായ കലിംഗരായർ കുടുംബാംഗമാണ് മോഡൽ കൂടിയായ താരിണി. വലിയ കുടുംബത്തില്‍ നിന്നുള്ള മരുകമകളെ കിട്ടിയത് ഭാഗ്യമായി കാണുന്നതായി ജയറാം പറഞ്ഞിരുന്നു.