ലോക സിനിമാ ചരിത്രത്തിൽ പുതു ചരിത്രമെഴുതുന്ന ത്രീഡി ബൈബിള്‍ സിനിമ ‘ജീസസ് ആന്റ് മദർ മേരി’യുടെ ടൈറ്റിൽ പോസ്റ്റർ വത്തിക്കാനിൽ വെച്ച് പ്രകാശനം ചെയ്തു. ഹോളിവുഡിലും യുഎഇലും ആസ്ഥാനമായ റാഫേൽ ഫിലിം പ്രൊഡക്ഷൻസ് ആണ് ഈ സിനിമ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലേക്കും നിർമ്മിക്കുന്നത്. സിനിമയുടെ ത്രീഡി പോസ്റ്റർ പ്രകാശന ചടങ്ങ് പോപ്പ് ഫ്രാൻസിസ് നിര്‍വഹിച്ചു.

സംവിധാനം തോമസ് ബെഞ്ചമിൻ ആണ്. ജീമോന്‍ പുല്ലേലി ഈ സിനിമയുടെ പ്രോജക്ട് ഡിസൈനിഗിംനും ടെക്നിക്കൽ ഡയറക്ഷനും നേതൃത്വം നല്‍കുന്നു.റാഫേൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ സഹ നിർമ്മാണത്തിലേക്ക് ഖത്തർ വ്യവസായിയായ ഡേവിസ് ഇടകളത്തുരും യു എ ഇ - ഇന്ത്യയിൽ നിന്നുമായി 10ഓളം പേരും കൈ കോർക്കുന്നു.

അവതാറിലൂടെ വിസ്മയിപ്പിച്ച ചക്ക് കോമിസ്കി ഈ പ്രോജക്ടിന്റെ ത്രീഡി കൈകാര്യം ചെയ്യുന്നു. ബ്രിട്ടനും ഇറ്റലിയിലും ആസ്ഥാനമാക്കിയ മേക്കപ്പ് സ്പെഷ്യലിസ്റ്റ് കമ്പനിയായ മക്കിനാരിയം പ്രോസ്തെറ്റിക് മേക്കപ്പിന് നേതൃത്വം നല്‍കുന്നു. ഹോങ്‌കോങ്ങ് ആസ്ഥാനമായ ക്യാമെക്സ് ആർട്ട് പ്രൊഡക്ഷൻ നിർവ്വഹിക്കുന്നു. 

ENGLISH SUMMARY:

Pope Francis releases 3D title poster of film based on the Bible - 'Jesus and Mother Mary'