Shafi parambil with Facebook post about road accidents - 1

TOPICS COVERED

12 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ദ്രൻസ് വീണ്ടും തമിഴിൽ അഭിനയിക്കുന്നു, അതും സൂപ്പര്‍ താരങ്ങളായ സൂര്യയ്ക്കും തൃഷയ്ക്കും ഒപ്പം. സൂര്യയുടെ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അദ്ദേഹത്തിന്‍റെ 45ാം ചിത്രമായ 'സൂര്യ 45'ല്‍ ആണ് ഇന്ദ്രന്‍സ് ഒരു പ്രധാന കഥാപാത്രമായെത്തുന്നത്. ഇന്ദ്രന്‍സിന് പുറമേ മലയാള നടി സ്വാസികയും ഈ സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈതി, അരുവി, സുല്‍ത്താന്‍, ഒകെ ഒരു ജീവിതം, തീരന്‍ അധികാരം ഒണ്‍ട്ര് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ നിര്‍മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സായി അഭയങ്കറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം; ജി കെ വിഷ്ണു. ചിത്രത്തിന്‍റെ ഷൂട്ടിങ് തുടരുകയാണ്. കോമഡിക്ക് പ്രാധാന്യമുള്ള ആക്‌ഷന്‍ എന്റര്‍ടൈനറാണ് 'സൂര്യ 45' എന്ന് ബാലാജി നേരത്തേ വ്യക്തമാക്കിയിരുന്നു. 2025ന്റെ രണ്ടാം പകുതിയിലായിരിക്കും 'സൂര്യ 45' തിയേറ്ററുകളിലെത്തുക. എസ്ആര്‍ പ്രഭുവും എസ്ആര്‍ പ്രകാശ് ബാബുവും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ENGLISH SUMMARY:

Suriya 45: Malayalam actor Indrans join Suriya and Trisha's film