സൂര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ ഒടിടിയിലേക്ക്. ചിത്രം ഡിസംബർ എട്ട് മുതൽ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. നവംബർ 14ന് തിയറ്ററുകളിലെത്തിയ സിനിമ തിയറ്ററില്‍ പരാജയം ആയിരുന്നു. സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്. തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം കാണാനാവും. അതേസമയം ഒടിടി റിലീസിന് മുന്‍പേ ചിത്രത്തിന്‍റെ എച്ച്ഡി പ്രിന്‍റ് ഓണ്‍ലൈനില്‍ ചോര്‍ന്നത് നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
350 കോടി ബജറ്റിൽ ഇറങ്ങിയ സിനിമ മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ സിനിമയ്‌ക്കെതിരെ ട്രോളുകളും വന്നിരുന്നു. ബോബി ഡിയോളാണ് സിനിമയിൽ വില്ലനായി എത്തുന്നത്. ശിവ ഒരുക്കിയ ചിത്രത്തില്‍ 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാനിയാണ് നായിക.