TOPICS COVERED

നീണ്ട നാളത്തെ പ്രണത്തിനൊടുവിൽ നടി കീർത്തി സുരേഷിന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് ഗോവയിൽ വെച്ച് നടന്നത്. ഹിന്ദു ബ്രൈഡൽ വെഡിങ്ങിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ നടിയുടെ ക്രിസ്ത്യൻ ലുക്ക് പുറത്തു വന്നിരിക്കുകയാണ്. വെള്ള ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി സുരേഷ് വിവാഹത്തിനെത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ഈ ചടങ്ങിലും പങ്കെടുത്തിട്ടുള്ളത്.

വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് ഇവര്‍ വിഹവാഹിതരായിരിക്കുന്നത്. സ്‌കൂള്‍ മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഡിസംബര്‍ 12ന് ഗോവയില്‍ വെച്ചാണ് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നിരുന്നത്. ഈ ചടങ്ങിലും ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

ഡിസംബർ12ന് തമിഴ് ബ്രാഹ്മണാചാരപ്രകാരം നടന്ന വിവാഹത്തില്‍ പരമ്പരാഗത മഡിസാര്‍ സാരി ധരിച്ചാണ് കീര്‍ത്തിയെത്തിയത്. പ്രശസ്ത ഫാഷൻ ഡിസൈനർ അനിത ഡോംഗ്രെയാണ് കീര്‍ത്തിയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. മഞ്ഞയും പച്ചയും ചേര്‍ന്ന കാഞ്ചിപുരം സാരി വൈര ഊസി എന്ന പരമ്പരാഗത രീതിയിലൂടെയാണ് നെയ്‌തെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒന്‍പത് മീറ്റര്‍ നീളമുളള സാരിയില്‍ ഡോള്‍ഡന്‍ സെറി വര്‍ക്കും ചേര്‍ത്തിട്ടുണ്ട്. സാരിയുടെ ഏറ്റവും വലിയ പ്രത്യേകത കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്.

ENGLISH SUMMARY:

Keerthy Suresh and Antony Thattil, who recently got married, held a white wedding ceremony on December 15. A photo from their Church wedding surfaced on social media, showing the couple sharing a kiss. Keerthy looked stunning in a white gown, while Antony looked dashing in a matching suit.