പാട്ടിനൊപ്പം ഫാഷനിലും തിളങ്ങുന്ന ഗായികയാണ് അഭയ ഹിരൺമയി. പണി എന്ന ചിത്രത്തിലൂടെ അഭിനയത്തിലും അഭയ തിളങ്ങി. ഇപ്പോഴിതാ മണവാട്ടിപ്പെണ്ണായി ഒരുങ്ങിയതിന്‍റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. ഗ്ലാമർ ലുക്കിലാണ് അഭയ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
വെള്ള നിറത്തിലുള്ള മിഡിൽ സ്ലിറ്റഡ് സ്ലീവ്‌ലെസ് ഗൗണിൽ സിംപിൾ ലുക്കിൽ ആണ് അഭയ എത്തിയത്. ഗൗണിന് ഡീപ് വി നെക് നൽകിയിരിക്കുന്നു.വൈറ്റ് തീമിലുള്ള ചിത്രങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. നക്ഷത്ര രൂപത്തിലുള്ള കമ്മലും വെള്ളക്കല്ലുകൾ പതിച്ച മോതിരവും മാത്രമാണ് ആഭരണമായി അണിഞ്ഞത്. നേരത്തെയും ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഗായിക പങ്കുവച്ചിട്ടുണ്ട്. വസ്ത്രത്തിന്‍റെ പേരിൽ വിമർശിക്കുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും നൽകാറുണ്ട്.