ഫിന്‍ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിച്ച് കാളിദാസും തരിണി കലിംഗരായരും. കാളിദാസ് തന്നെയാണ് ഫിന്‍ലന്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. വിവാഹശേഷമുള്ള കാളിദാസന്റെ ആദ്യ പിറന്നാളും ഫിന്‍ലന്‍ഡിലാണ്. ‘ഹാപ്പി ബർത്ത് ഡേ കണ്ണമ്മ’ എന്നായിരുന്നു ഭർത്താവിന് പിറന്നാൾ ആശംസകൾ പങ്കുവച്ച് ഭാര്യ തരിണി കുറിച്ചത്. ‘താങ്ക്‌യു പൊണ്ടാട്ടി’ എന്ന് കാളിദാസന്റെ മറുപടി. ഫിൻലൻഡില്‍ കുടുംബത്തിനൊപ്പമാണ് കാളിദാസന്റെ 31ാം പിറന്നാൾ. 

ഡിസംബർ എട്ടിനായിരുന്നു കാളിദാസ് ജയറാമിന്റേയും തരിണി കലിംഗരായരുടേയും വിവാഹം. ഗുരുവായൂരില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഇതിന് പിന്നാലെ ചെന്നൈയില്‍ മെഹന്ദി, സംഗീത് ആഘോഷങ്ങളും റിസപ്ഷനും ഒരുക്കിയിരുന്നു. തമിഴ് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പെടെ രാഷ്ട്രീയ-സിനിമാരംഗത്തെ പ്രമുഖരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.

ENGLISH SUMMARY:

kalidas jayaram and tarini honeymoon in finland