സിനിമ വിശേഷങ്ങളും ജീവിതത്തിലെ ഓരോ കാര്യങ്ങളും ആരാധകരുമായി സ്ഥിരം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുന്ന താരമാണ് സ്വാസിക. ഷൂട്ടുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലാണ് നടി. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സര്‍ജറിയൊക്കെ കഴിഞ്ഞ് വിശ്രമത്തിലാണ് താരത്തിന്‍റെ അമ്മ. പുതിയ വിഡിയോയിലൂടെ അമ്മയെ കുറിച്ചാണ് താരം സംസാരിക്കുന്നത്. 

അമ്മ റൂമില്‍ തന്നെയായിരിക്കും. തലയില്‍ എണ്ണയിട്ട് മസാജ് ചെയ്ത് തരും, രാത്രിയില്‍ ഞങ്ങളിങ്ങനെ കെട്ടിപ്പിടിച്ച് കിടക്കും, ഭയങ്കരമായിട്ട് അമ്മയെ ഞാന്‍ മിസ് ചെയ്യുന്നുണ്ട്. പക്ഷേ, ഞാന്‍ ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞിട്ടില്ല. കാലിനൊരു പരിക്ക് പറ്റി വിശ്രമത്തിലാണ് അമ്മ. ഒരുവര്‍ഷം മുന്‍പായിരുന്നു പരിക്ക് പറ്റിയത്. അതേത്തുടര്‍ന്ന് സര്‍ജറി ചെയ്തു, കമ്പിയിട്ടു, ഇപ്പോള്‍ അത് മാറ്റി. യാത്ര ചെയ്യാന്‍ തീരെ പറ്റാത്തത് കൊണ്ടാണ്. അല്ലെങ്കില്‍ അമ്മ കൂടെ വന്നേനെ. മറ്റെന്ത് പ്രശ്‌നമുണ്ടെങ്കിലും അമ്മ എന്റെ കൂടെ വരുന്നതാണ് എന്നും സ്വാസിക പറയുന്നു. 

ഷൂട്ടില്ലാതെ റൂമില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് അമ്മയെ ഭീകരമായി മിസ് ചെയ്യുന്നുണ്ട്. എത്രയോ വര്‍ഷമായി യാത്രകളിലും ലൊക്കേഷനിലുമെല്ലാം അമ്മ എനിക്കൊപ്പമുണ്ടായിരുന്നു. ഒറ്റയ്ക്കിരിക്കുമ്പോള്‍ അമ്മയും കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ടെന്നും സ്വാസിക പറയുന്നു.

ENGLISH SUMMARY:

Actor Swasika, known for regularly engaging with fans on her YouTube channel by sharing movie updates and personal moments, has shared a new video where she talks about her mother.