prem-kumar

TOPICS COVERED

തമ്പുരാന്മാരുടെ മാടമ്പിത്തരം കാണാന്‍ സാധിക്കാത്ത മേള, ഐ.എഫ്.എഫ്.കെയുടെ വിജയത്തിന് പിന്നാലെ പ്രേംകുമാറിനെ അഭിനന്ദന പ്രവാഹമാണ് സൈബറിടത്ത്. ഏറ്റവും മികച്ച രീതിയില്‍ സംഘാടകനായി മികച്ച പ്രവര്‍ത്തനമാണ് പ്രേംകുമാര്‍ കാട്ടിയതെന്നും മുന്‍കാലങ്ങളിലെ  ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷന്‍മാരെ പോലെയല്ലാ പ്രേംകുമാറെന്നും സൈബറിടം പറയുന്നു. 

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ പ്രിയദർശനും കമലും രഞ്ജിത്തും ഇരുന്നു തേഞ്ഞ കസേരയിൽ പ്രേംകുമാർ എന്ന ഹാസ്യ നടൻ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതും രഞ്ജിത്തിന്‍റെ കൈയ്യിലിരുപ്പിന്‍റെ ബാക്കി പത്രം പോലെ വന്ന അവസരം, എന്നാല്‍ അദ്ദേഹം  അത് മികവാക്കിയെന്നും മലയാളത്തിലെ പഴയ കാല നടികളെ ആദരിച്ച മേളയെന്നും കുറിപ്പുകളിലൂടെ പറയുന്നു. 

കുറിപ്പ്

അന്തർദേശീയ ചലച്ചിത്ര മേള IFFK സമാപിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ പ്രിയദർശനും കമലും രഞ്ജിത്തും ഇരുന്നു തേഞ്ഞ കസേരയിൽ പ്രേംകുമാർ എന്ന ഹാസ്യ നടൻ ഇരിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.. അതും രഞ്ജിത്തിന്‍റെ കൈയ്യിലിരുപ്പിന്‍റെ ബാക്കി പത്രം പോലെ വന്ന അവസരം..

ഈ മേള ആരംഭിക്കുമ്പോൾ സ്വതവേ വിമർശന തൽപരനായ ഞാനടക്കം മേളയുടെ നടത്തിപ്പ് പരാജയത്തെ കുറിച്ച് ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ മുൻ വർഷങ്ങളിൽ നിന്നും മികച്ച ഒരു അനുഭവം ആണ് ഇത്തവണ iffk നൽകിയത് .

ഏറെ നല്ല സിനിമകൾ..കൂടെ രാജാവിനെ പോലെ എഴുന്നുള്ളുന്ന അക്കാദമി തമ്പുരാക്കന്മാർ ഇല്ലാതെ ഇരുന്ന മേള..ഓരോ ദിവസവും മൂന്നോ നാലോ തവണ ആൾക്കൂട്ടത്തിനു നടുവിലൂടെ കാറിൽ രാജകീയമായി വന്നിറങ്ങി ചുറ്റം പുശ്ചത്തോടെ നോക്കി, "രാജാവിന് എന്തിന് ക്യൂ.. വഴി മാറെടാ " എന്ന ഭാവത്തോടെ നടന്ന മേലാളന്മാർ ഇല്ലാതെ ഇരുന്ന മേള ..കഴിഞ്ഞ കുറെ നാളുകളിലായി ഓരോ ഫെസ്റ്റിവലും സംഘാടക സമിതിയുടെ പോരായ്മകളുടെ പേരിൽ അക്കാദമി ചെയർമാൻ വരെ സമാപന സമ്മേളനത്തിൽ കൂക്കി വിളികേട്ട മേളയുടെ ചരിത്രത്തിൽ യാതൊരു വിധ അസ്വസ്ത്യങ്ങളും അസന്തുഷ്ടികളും ഇല്ലാതെ നടന്ന മേള..മലയാളത്തിലെ പഴയ കാല നടികളെ ആദരിച്ച മേള...കെ പി റോസി എന്ന മലയാളത്തിൻ്റെ ആദ്യ നായികയ്ക്ക് സ്മരണ ഒരുക്കി തീർത്ത ഫെസ്റ്റിവൽ വീഡിയോ ഉണ്ടായ മേള...രക്തദാന ക്യാമ്പും അവയവ ദാന ക്യാമ്പും അടക്കം സാമൂഹ്യ സേവനപരതയിൽ ഊന്നിയ മേള....സിനിമ ആഗ്രഹിച്ചു വരുന്ന സിനിമ താരങ്ങളെ ആഗ്രഹിച്ചു വരുന്ന ഓരോ ഡെലിഗേറ്റിനും അഭിമാനം തോന്നിയ മേളയായിരുന്നു ഇന്ന് കൊടി ഇറങ്ങിയത്...

പ്രിയപ്പെട്ട പ്രേംകുമാർ...നിങ്ങളിലെ ഹാസ്യ താരത്തിന് അപ്പുറം... മികച്ച ഒരു സംഘാടകൻ, അതും അവിടെ എത്തിയ ഓരോ മനുഷ്യനെയും വലിപ്പ ചെറുപ്പം നോക്കാതെ പരിഗണിച്ച നായകൻ ആയിരുന്നു നിങ്ങൾ കൂടാതെ മൂപ്പിളമ തർക്കം കൂടാതെ അക്കാദമിയിലെ ഓരോ അംഗങ്ങളെയും സ്വാഗത സംഘത്തെയും വേണ്ടപോലെ ഉപയോഗിച്ച് നിങ്ങള്‍ നടത്തിയ ഈ മേള സംഘടനത്തിന്‍റെ മികവ് കൊണ്ട് ചരിത്രത്തിന്‍റെ ഭാഗമാണ്

ഇനി പറയാൻ ഉള്ള ചില വിമർശനങ്ങൾ.. ടാഗോർ, കലാഭവൻ എന്നീ തിയറ്ററുകളിൽ പൊരിവെയിൽ കൊണ്ട് ഡെലിഗേറ്റ്സ് സിനിമ കാണാൻ ക്യൂ നിൽക്കുന്ന ഇടതു ഇത്തിരി തണൽ ലഭിക്കാൻ ഒരു തുണിപന്തൽ എങ്കിലും ഒരുക്കി നൽകണം.

ആവിശ്യത്തിലധികം ഡെലിഗേറ്റ് പാസ് നല്കി മനുഷ്യരെ ബുദ്ധിമുട്ടിക്കരുത്, ഒഫീഷ്യൽ, ഗസ്റ്,പാസുകൾ സിനിമ ക്യൂ ഇല്ലാതെ കാണാൻ ഉള്ള പ്രിവിലേജ് ആയി കണക്കാക്കരുത്..എല്ലാറ്റിനും അവസാനം. നവാഗത സംവിധായകന് ഉള്ള അവാർഡ് ഇപ്പൊ രണ്ടോ അതിലധികമോ സിനിമ സംവിധാനം ചെയ്ത ആൾക്ക് നൽകിയ നടപടി പരമ ദയനീയമായ ഒരു തീരുമാനം ആണെന്ന് പറഞ്ഞു വയ്ക്കുന്നു.

ENGLISH SUMMARY:

The 29th International Film Festival of Kerala (IFFK) concluded successfully, with Kerala State Chalachitra Academy (KSCA) Chairman Prem Kumar expressing gratitude for the festival's achievements. He emphasized the importance of film festivals as platforms where diverse perspectives converge, noting that the collective experience of film enthusiasts watching a movie with a unified mindset is what makes film festivals successful