ഉണ്ണി മുകുന്ദന്‍റെ ‘മാര്‍ക്കോ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നോട്ട് കുതിക്കുകയാണ്. സമൂഹമാധ്യമത്തിലും നിറഞ്ഞാടുകയാണ് ‘മാര്‍ക്കോ’ വിശേഷങ്ങള്‍. ഉണ്ണി മുകുന്ദനെ പ്രകീര്‍ത്തിച്ചെത്തുന്ന സമൂഹമാധ്യമ പോസ്റ്റുകള്‍ക്കിടയിലേക്കിതാ സംവിധായകന്‍ വിനയന്‍റെ പ്രതികരണം എത്തിയിരിക്കുന്നു.

‘ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ’ എന്ന ആശംസയാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും. അതിന്‍റെ തെളിവാണ് ‘മാർക്കോ’ എന്നും അദ്ദേഹം കുറിച്ചു. 

ALSO READ: ‘ഒറ്റക്ക് വഴി വെട്ടി വന്നവനാടാ’; ഉണ്ണി മാസ് ഹീറോ; ഇത് പെട ഐറ്റം

കുറിപ്പിന്‍റെ പൂര്‍ണരൂപം;

‘അർപ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാർക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതല്‍, അത് തീയറ്ററിൽ എത്തിക്കഴിഞ്ഞൂം ഒരു സംവിധായകനേക്കാളും നിർമാതാവിനെക്കാളും ആത്മാർത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷൻ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസ്സും മറ്റു യുവനടൻമാർക്കും അനുകരണീയമാണ്. നിദന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാനിന്ത്യൻ താരം ഉദിക്കട്ടേ... ആശംസകൾ…’

ALSO READ: മാര്‍ക്കോയിലെ ‘കൊടൂര വില്ലന്‍’; അരങ്ങേറ്റം ഗംഭീരമാക്കി തിലകന്റെ കൊച്ചുമകൻ

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌രണ്ട് ദിവസംകൊണ്ട് ‘മാര്‍ക്കോ’ 25 കോടിയിലേറെ നേടി എന്ന റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്. ഉണ്ണി മുകുന്ദനൊപ്പം ചിത്രത്തിലെ ജഗദീഷിന്‍റെയും അഭിമന്യുവിന്‍റെയും പ്രകടനങ്ങളും കയ്യടി നേടുന്നുണ്ട്. നടൻ തിലകന്റെ കൊച്ചുമകനും ഷമ്മി തിലകന്റെ മകനുമായ അഭിമന്യു ചിത്രത്തിലൂടെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ്. ജഗദീഷ് അവതരിപ്പിക്കുന്ന ടോണി ഐസക് എന്ന കഥാപാത്രത്തിന്റെ മകൻ റസൽ ആയാണ് അഭിമന്യു ചിത്രത്തിലെത്തുന്നത്. 

ENGLISH SUMMARY:

The success Unni Mukundan achieved through the movie 'Marco' is proof that dedication and hard work can lead an artist to success. Says director Vinayan.