TOPICS COVERED

മണിരത്നത്തിനും കമല്‍ ഹാസനും ഇഷ്​ടപ്പെട്ട നടന്‍ മോഹന്‍ലാലെന്ന് നടി സുഹാസിനി. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ പറ്റി താന്‍ ആവേശത്തോടെ പറയുമ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചോ എന്നാണ് കമല്‍ ചോദിക്കാറുള്ളതെന്ന് സുഹാസിനി പറഞ്ഞു. മോഹന്‍ലാലുമായുള്ള  അഭിമുഖത്തിടെയാണ്  സുഹാസിനി ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. 

'മണിരത്​നം, കമല്‍ ഹാസന്‍, രാം ഗോപാല്‍ വര്‍മ എന്നിവരുടെയെല്ലാം ഇഷ്​ട നടനാണ് താങ്കള്‍. കമലിന്‍റെ ഇഷ്​ടനടന്‍ താങ്കളാണെന്ന് അറിയാമോ? മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ട് ആവേശത്തോടെ കമല്‍ ഹാസനോട് പറയുമ്പോള്‍ മോഹന്‍ലാലിനൊപ്പം അഭനയിച്ചിട്ടില്ലേ എന്ന് ചോദിക്കും. മോഹന്‍ലാലിന്‍റെ അഭിനയം കാണണം എന്ന് പറയും. അന്ന് എനിക്ക് 20 വയസും അദ്ദേഹത്തിന് 27 വയസുമാണ്. 27 വയസ്സുള്ളപ്പോഴേ അദ്ദേഹം പറയും, മോഹന്‍ലാല്‍ എന്തൊരു അഭിനയമാണെന്ന്. അങ്ങനെ എല്ലാവരും താങ്കളുടെ ഫാന്‍സാണ്,' സുഹാസിനി പറഞ്ഞു. 

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസിന്‍റെ റിലീസിനോട് അനുബന്ധിച്ചാണ്   മോഹന്‍ലാലിനെ സുഹാസിനി ഇന്‍റര്‍വ്യൂ ചെയ്തത്.  ഡിസംബര്‍ 25നാണ് ബാറോസ് റിലീസ് ചെയ്യുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിച്ചത് . ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് ബറോസ് ഒരുക്കിയത്.

ENGLISH SUMMARY:

Actress Suhasini Says Mani Ratnam and Kamal Haasan's Favorite Actor is Mohanlal