നാലര പതിറ്റാണ്ട് പിന്നിട്ട സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം, ബറോസ് തിയറ്ററുകളിൽ. രാവിലെ 9.30നായിരുന്നു ആദ്യ ഷോ. നാല്‍പത്തിനാല് വര്‍ഷം മുന്‍പുള്ള ക്രിസ്മസ് ദിനത്തിലായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ 'മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍' പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
ജിജോയുടെ കഥയെ ആസ്പദമാക്കി 2019ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ക്രിസ്മസ് ദിനത്തില്‍ പ്രേക്ഷകരിലെത്തുന്നത്. പ്രധാന കഥാപാത്രമായ ബറോസായി എത്തുന്ന മോഹന്‍ലാല്‍ കുട്ടികള്‍ക്കായുള്ള ചിത്രമാണിതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ത്രീ ഡി മികവിലെത്തുന്ന ഫാന്റസി പിരീഡ് ജോണര്‍ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ മാര്‍ക് കിലിയന്‍ പശ്ചാത്തല സംഗീതവും ലിഡിയന്‍ നാദസ്വരം സംഗീതവും ഒരുക്കി. മോഹന്‍ലാല്‍ പാടിയിട്ടുമുണ്ട്. ഗുരു സോമസുന്ദരം, തുഹിന്‍ മേനോന്‍, സീസര്‍ ലൊറേനടക്കം നിരവധി അഭിനേതാക്കള്‍ ബറോസിന്റെ ഭാഗമാണ്. സന്തോഷ് രാമന്റെ കലാസംവിധാനത്തിനൊപ്പം മികച്ച വിഷ്വല്‍ എഫക്റ്റ്സുമായാണ് ബറോസ് പ്രേക്ഷകരിലേക്ക് എത്തുന്നത്.