ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറിന്‍റെയും ആലിയ ഭട്ടിന്‍റെയും വാര്‍ത്തകളും വിശേഷങ്ങളും എന്നും സൈബറിടത്ത് ശ്രദ്ധനേടാറുണ്ട്. താരങ്ങളുടെ സിനിമാവിശേഷങ്ങളും, പിറന്നാള്‍ ആഘോഷങ്ങളും എന്തിനേറെ എയര്‍പോട്ട് ലുക്ക് വരെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാലിപ്പോഴിതാ രണ്‍ബീര്‍ ആലിയ ദമ്പതികളുടെ പൊന്നോമന രാഹയാണ് സോഷ്യല്‍ ലോകത്തെ താരം. ക്രിസ്മസ് ദിനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ രാഹയുടെ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

കപൂര്‍ കുടുംബത്തിലെ ക്രിസ്മസ് ആഘോഷത്തിനിടെയാണ് ആലിയയും രണ്‍ബീറും മകള്‍ രാഹയുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. 'ഹായ് മെറി ക്രിസ്മസ് എന്നുപറഞ്ഞുകൊണ്ട് രാഹ ക്യാമറക്കണ്ണുകള്‍ക്ക് നേരെ കൈവീശി ആശംസനേരുകയായിരുന്നു. രണ്‍ബീറിന്‍റെയും ആലിയയുടെയും ക്രിസ്മസ് ലുക്ക് കാണാനെത്തിയവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് കൊച്ചുസുന്ദരി രാഹയാണ് എന്നാണ് കമന്‍റുകള്‍. രാഹയുടെ വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ വൈറലായികഴിഞ്ഞു. 

അതേസമയം രാഹ ധരിച്ചിരുന്ന വസ്ത്രവും സൈബറിടത്ത് ചര്‍ച്ചയായി. ആലിയ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള എഡ്-എ-മമ്മ എന്ന ബ്രാൻഡിന്‍റെ വസ്ത്രമാണോ രാഹ ധരിച്ചിരിക്കുന്നത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാല്‍ ഇറ്റാലിയന്‍ ബ്രാൻഡായ മൊണാലിസയിൽ നിന്നുള്ള ഫ്ലോളറല്‍-ആപ്ലിക് ട്യൂലെ വസ്ത്രമായിരുന്നു റാഹ ധരിച്ചിരുന്നത്. ക്രീമും പിങ്ക് നിറത്തിലുള്ള വസ്ത്രത്തിൽ രാഹ അതീവസുന്ദരിയെന്ന് ആരാധകരും പറയുന്നു. 29,243 രൂപയാണ് റാഹയുടെ വസ്ത്രത്തിന്റെ വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍.