പ്രണയബന്ധങ്ങളില്‍ ബോളിവുഡിലെ വിവാദ നായകനായിരുന്നു സല്‍മാന്‍ ഖാന്‍. സിനിമക്കഥയെ തോല്‍പ്പിക്കുന്നതായിരുന്നു പ്രണയം. ഒടുവില്‍ ഇരുവരും വഴി പിരിഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം സല്‍മാന്‍ പഴയ പ്രണയത്തകര്‍ച്ചയുടെ കാരണവും വെളിപ്പെടുത്തി. 2001 നവംബറിലെ ഒരു രാത്രിയില്‍ സല്‍മാന്‍ ഖാന്‍ , അന്ന് ഐശ്വര്യ താമസിച്ചിരുന്ന ഗൊരഖ് ഹില്‍ ടവറിലെത്തി. വാതിലില്‍ തുടര്‍ച്ചയായി മുട്ടിക്കൊണ്ടേയേരുന്നു. തന്നെ വാതില്‍ തുറന്ന് അകത്ത് കയറ്റിയില്ലെങ്കില്‍ 17–ാം നിലയില്‍ നിന്ന് താഴേക്ക് ചാടുമെന്നായിരുന്നു സല്‍മാന്‍റെ ഭീഷണി. ഒടുവില്‍ പിടിവലികള്‍ക്ക് ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെ സല്‍മാന്‍ ഐശ്വര്യയുടെ വീടിനുള്ളില്‍ കയറി. ആ രാത്രിയോടെ ബന്ധം അവസാനിച്ചുവെന്നുമാണ് ബോളിവുഡ് മാധ്യമങ്ങള്‍ ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
പുറത്തുവന്ന വാര്‍ത്തകളില്‍ വാസ്തവമുണ്ടായിരുന്നോയെന്ന ചോദ്യത്തിന്, 'അവയില്‍ സത്യമുണ്ടായിരുന്നു. എന്നാല്‍ പുറത്ത് വന്നതിലേറെയും ഭാവനയായിരുന്നു'വെന്നും താരം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരഭിമുഖത്തില്‍ വെളിപ്പെടുത്തുകയായിരുന്നു. 'ഐശ്വര്യയും ഞാനുമായി ബന്ധമുണ്ടായിരുന്നുവെന്നത് സത്യമാണ്. പക്ഷേ നോക്കൂ.. നിങ്ങള്‍ തമ്മില്‍ വഴക്കിട്ടില്ലെങ്കില്‍ പിന്നെ എന്ത് സ്നേഹമാണ് ഉള്ളത്? ഞാന്‍ ഐശ്വര്യയോട് കാണിച്ച പൊസസീവ്നെസും വഴക്കിടലുകളുമെല്ലാം സ്നേഹത്തിന്‍റെ പുറത്തുണ്ടായതാണ്. എന്‍റെ കാറ് ഞാന്‍ ഇടിച്ച് നശിപ്പിച്ചു, ഐശ്വര്യയുടെ താമസ സ്ഥലത്ത് ചെല്ലുന്നതിന് പൊലീസ് തനിക്ക് വിലക്കേര്‍പ്പെടുത്തി'യെന്നും സല്‍മാന്‍ വിശദീകരിച്ചു.
'ഹം ദില്‍ ദേ ചുകേ സനം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് സല്‍മാനും ഐശ്വര്യയും പ്രണയത്തിലായത്. സിനിമയില്‍ ഇരുവരും തമ്മിലുള്ള കെമിസ്ട്രി ജീവിതത്തിലേക്കും വ്യാപിച്ചതോടെ ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും ചൂടന്‍ വാര്‍ത്തയായി. സല്‍മാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി 2002 ല്‍ ഐശ്വര്യ റായ് വെളിപ്പെടുത്തിയിരുന്നു. ബന്ധം പിരിഞ്ഞതിന് പിന്നാലെ പുറത്തിറക്കിയ കുറിപ്പില്‍ സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളും ഐശ്വര്യ ഉന്നയിച്ചിരുന്നു. 'ബന്ധം അവസാനിപ്പിച്ചതോടെ തന്നെ വിളിക്കുകയും തന്നെ അസഭ്യം പറയുകയുമാണ് സല്‍മാന്‍ ചെയ്യുന്നത്. ഒപ്പം അഭിനയിക്കുന്നവരുമായെല്ലാം തനിക്ക് ബന്ധമുണ്ടെന്ന് പറഞ്ഞ് നടക്കുവെന്നും ഐശ്വര്യ വെളിപ്പെടുത്തി.
സല്‍മാന്‍ ഖാന്‍ തന്നെ ശാരീരികമായി ആക്രമിച്ചിട്ടുണ്ടെന്നും ശരീരത്തില്‍ പുറമേയ്ക്ക് പാടുകളൊന്നും ഉണ്ടാകാതിരുന്നത് ഭാഗ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശാരീരിക പീഡനങ്ങള്‍ക്ക് ശേഷം അടുത്ത ദിവസം ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ താന്‍ ഷൂട്ടിങിന് പോകേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ തുറന്ന് പറഞ്ഞിരുന്നു. പിന്നീട് ഐശ്വര്യ അഭിഷേകുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. അതേസമയം സല്‍മാന്‍ഖാന്‍ അവിവാഹിതനായി തുടരുകയാണ്.