TOPICS COVERED

മൂന്നാമതും ഗർഭിണിയാണെന്ന  പ്രചാരണങ്ങൾ നിഷേധിച്ച് നടിയും അവതാരകയുമായ പേളി മാണി. ‘‘ഞാൻ ​ഗർഭിണിയല്ല, അത് വെറും ബിരിയാണിയാണ്’’- എന്നായിരുന്നു തന്റെ  ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പേളി കുറിച്ചത്.

പുതിയ വീടിന്റെ പാലുകാച്ചൽ വിഡിയോ പങ്കുവച്ചതിന് പിന്നാലെ പേളി മാണി മൂന്നാമതും ​ഗർഭിണിയാണെന്ന ചർച്ചകളാണ് താരത്തിന്റെ കമന്റ് ബോക്സിൽ നിറഞ്ഞത്. ഇതിനുള്ള പ്രധാന കാരണം, പേളിയുടെ വിഡിയോയുടെ അവസാന ഭാ​ഗത്ത് തങ്ങൾക്കൊരു ഹാപ്പി ന്യൂസ് പറയാനുണ്ടെന്ന് പേളി പറഞ്ഞ വാക്കുകളായിരുന്നു. ഇതിനു പിന്നാലെ നിരവധിപേരാണ് താരം മൂന്നാമതും ​ഗർഭിണിയാണെന്ന കമന്റുകൾ പങ്കുവച്ചത്.

ശ്രീനിഷിന്റെയും പേളിയുടെയും മാതാപിതാക്കളുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം വീട്ടിലെ പാലുകാച്ചൽ ചടങ്ങ് നടന്നത്. ഞങ്ങൾക്കൊരു ഹാപ്പിന്യൂസ് പറയാനുണ്ട്. പക്ഷേ, അതിപ്പോൾ പറയുന്നില്ല, വളരെ സ്പെഷലായ ന്യൂസാണ്. വൈകാതെ നിങ്ങളോട് പറയും. ഇപ്പോൾ പറഞ്ഞാൽ അതു വളരെ നേരത്തെ ആയി പോകുമെന്നാണ് ശ്രീനിഷും പേളിയും പറഞ്ഞത്. ഇതോടെയാണ് പേളി ​ഗർഭിണിയാണെന്ന രീതിയിലെ ചർച്ചകൾ കമന്റ് ബോക്സിൽ നിറഞ്ഞു.