നടൻ ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മൂത്ത മകളാണ് ഗായിക കൂടിയായ പ്രാർത്ഥനാ ഇന്ദ്രജിത്ത്. വിദേശത്ത് സംഗീത പഠനവും മറ്റും നടത്തി സംഗീത ലോകത്തെ തന്റെ കരിയർ കെട്ടിപ്പടുക്കുന്ന തിരക്കിലാണ് പ്രാർത്ഥന. സമീപ കാലത്ത് സൈബറിടത്ത് പ്രാർത്ഥനയുടെ വസ്ത്ര ധാരണത്തെ പറ്റി ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് പ്രാത്ഥനയുടെ മുത്തശി മല്ലിക സുകുമാരന്‍.
കീറിയ പാന്‍റും കയ്യില്ലാത്ത ഉടുപ്പും എന്‍റെ കൊച്ചുമകള്‍ പ്രാർത്ഥന ഇടുന്നതിന് അവളുടെ മാതാപിതാക്കളായ ഇന്ദ്രിജിത്തിനും പൂര്‍ണിമയ്ക്കും ഇല്ലാത്ത പ്രശ്നം മറ്റുള്ളവര്‍ക്ക് എന്തിനാണെന്നാണ് മല്ലിക ചോദിക്കുന്നത്. ‘ഇന്ദ്രനും പൂര്‍ണിമയ്ക്കും എതിര്‍പ്പില്ലാത്തപ്പോള്‍ പിന്നെ ആര്‍ക്കാണ് പ്രശ്നം, ലണ്ടനില്‍ പഠിക്കുന്ന കുട്ടിയല്ലെ കയ്യില്ലാത്ത ഉടുപ്പ് ഇട്ടെന്ന് വരും, എന്താ ഇങ്ങനെ കീറിയിരിക്കുന്ന പാന്‍റ് എന്ന് ചോദിക്കാന്‍ ആരും അവിടെയില്ല , ഈ ഡ്രസ് അവരുടെ ഇഷ്ടമാണ് ’ മല്ലിക സുകുമാരന്‍ പറയുന്നു.
ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും പിന്നാലെയായി മക്കളും സിനിമയില്‍ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. ഇളയ മകളായ നക്ഷത്ര അഭിനയത്തില്‍ തിളങ്ങിയപ്പോള്‍ പാട്ടിലൂടെയായിരുന്നു പ്രാര്‍ത്ഥന കഴിവ് തെളിയിച്ചത്. കൊ കൊ കോഴിയെന്ന ഗാനത്തിലൂടെയായാണ് പ്രാര്‍ത്ഥന പിന്നണിഗാനരംഗത്തേക്കെത്തിയത്. ദി ഗ്രേറ്റ് ഫാദറിന് പിന്നാലെയായി മോഹന്‍ലാല്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രാര്‍ത്ഥന ഗാനം ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള സൈമ അവാര്‍ഡ്‌സും താരപുത്രി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.