ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി എസ്തര്‍ അനില്‍. സമൂഹമാധ്യമങ്ങളില്‍ താന്‍ പൊതുവെ അധികം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ആളല്ലെന്നും മനോഹരമായ ചിത്രങ്ങളില്‍ മറഞ്ഞിരിക്കാനാണ് എന്നും ആഗ്രഹിച്ചിരുന്നതെന്നും താരം ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ എഴുതി. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഡവലപ്മെന്റല്‍ സ്റ്റഡീസില്‍ പഠിക്കുകയാണ് എസ്തര്‍. എസ്തറിന്‍റെ കുറിപ്പിങ്ങനെ...
'ഇവിടെ പതിവായി എല്ലാം തുറന്ന് പറയുന്ന ആളല്ല, പക്ഷേ ഇത് പറയാതിരിക്കാനാവുന്നില്ല. ഏറ്റവും മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍ മറഞ്ഞിരുന്ന്, 'ഓ, നായികയാവാന്‍ ആ കൊച്ച് കിടന്ന് പെടുന്ന പാട് കണ്ടില്ലേ'..എന്നും മറ്റും സ്വന്തം ഊഹാപോഹങ്ങളിലെത്താന്‍ ആളുകളെ അനുവദിക്കുകയാണ് ചെയ്തിരുന്നത്. സത്യം പറഞ്ഞാല്‍ ആളുകളുടെ ചിന്തകള്‍ക്കപ്പുറത്ത് ഞാന്‍ എന്‍റെ സ്വപ്നം കെട്ടിപ്പടുക്കാനാണ് ഞാനിഷ്ടപ്പെട്ടത്. നിശബ്ദമായി വളരാനാണ് ഇഷ്ടപ്പെട്ടത്.
തോളില്‍ തന്നെ എന്നെ തന്നെ അഭിനന്ദിക്കട്ടെ. ചെറിയ നേട്ടമായിരിക്കാം. വലിയ സ്വപ്നങ്ങളുണ്ടായിരുന്ന കുഞ്ഞുപെണ്‍കുട്ടീ.. നിനക്കെന്താണ് വേണ്ടതെന്ന് നിനക്കറിയാമായിരുന്നു. കഠിനമായിരുന്നെങ്കിലും നീ അത് എത്തിപ്പിടിച്ചു.
എന്‍റേതെന്ന് ഉറപ്പിച്ച് പറയാവുന്ന എന്‍റെ മനുഷ്യര്‍ക്ക്.. നിങ്ങളെന്താണെന്ന് നിങ്ങള്‍ക്കറിയാം. നിങ്ങളൊക്കെ കാരണം എന്‍റെ ഹൃദയം സന്തോഷം കൊണ്ട് നിറയുകയാണ്. എന്‍റെ ചിറകുകള്‍ വിടരാതിരുന്നപ്പോള്‍ നിങ്ങളെനിക്ക് ചിറകായിരുന്നില്ലെങ്കില്‍ ജീവിതം എന്തായിപ്പോയേനെ?
സമൂഹമാധ്യമങ്ങളിലുള്ള നിങ്ങളോട്– ഞാനങ്ങനെ ഇടപഴകുന്ന ആളൊന്നുമല്ല. നിങ്ങളെ ആരാധകരെന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, കാരണം എനിക്ക് ആരാധകരുണ്ടോയെന്നുപോലും എനിക്കറിയില്ല. പക്ഷേ ഒന്നെനിക്കറിയാം, നിങ്ങളില്‍ ചിലരെങ്കിലും എന്നെ സത്യത്തില്‍ സ്നേഹിക്കുകയും നല്ലത് വരണമെന്ന് ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. ഹൃദയത്തിനുള്ളില്‍ നിന്നും നിങ്ങള്‍ക്കെന്‍റെ നന്ദി. ഈ സ്നേഹം എന്നെങ്കിലും തിരിച്ച് തരാനാകുമെന്ന് ഞാന്‍ കരുതുന്നു. ഇതാ നാലുവയസുകാരിയായ പഴയ എനിക്കൊപ്പം, വീണും പൊരുതിയും പറന്നും ജീവിക്കുന്ന ഞാന്‍. നിരവധി താരങ്ങളും ആരാധകരുമാണ് എസ്തറിന്‍റെ പോസ്റ്റിന് താെഴ ആശംസകളും അഭിനന്ദനങ്ങളും പങ്കുവച്ചിരിക്കുന്നത്.