ഗോവിന്ദയും ഭാര്യ സുനിത അഹൂജയും ഡാര്‍ക്ക് കോമഡികളിലൂടെ ആരാധകരെ ഞെട്ടിക്കുന്നത് തുടരുകയാണ്. ഹിന്ദി റഷുമായുള്ള അഭിമുഖത്തിലാണ് സുനിതയുടെ രസകരമായ മറുപടികള്‍. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ഗോവിന്ദ പങ്കുവെച്ച ഒരു സംഭവം അവതാരകൻ ഷോയില്‍ പങ്കുവച്ചിരുന്നു. 2024 ഒക്ടോബറിൽ അബദ്ധത്തിൽ കാലിൽ വെടിയേറ്റതിനെത്തുടർന്ന് ഗോവിന്ദയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തെ സന്ദർശിച്ച ശിൽപ ഷെട്ടി ഭാര്യയാണോ വെടിവച്ചെതെന്ന് തമാശയായി ചോദിച്ചിരുന്നു. ഇക്കാര്യമാണ് അവതാരകന്‍ എടുത്തിട്ടത്.
പിന്നാലെ 'ഞാൻ വെടിവെച്ചിരുന്നെങ്കിൽ കാലിലല്ല, നെഞ്ചിലാണ് ലക്ഷ്യം വയ്ക്കുകയെന്നായിരുന്നു' സുനിതയുടെ മറുപടി. 'എന്തെങ്കിലും ചെയ്യാൻ പോകുകയാണെങ്കിൽ, അത് പൂർണ്ണമായും ചെയ്യുക അല്ലെങ്കിൽ അത് ചെയ്യാതിരിക്കുക' - സുനിത അഹൂജ കൂട്ടിചേര്‍ത്തു. പരിപാടിയിലെ മറ്റ് മറുപടികളും ചര്‍ച്ചയായി. നേരത്തെ കണ്ടുമുട്ടിയിരുന്നെങ്കിൽ ഗോവിന്ദയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ബോളിവുഡ് നടി രവീണ ടണ്ടൻ പലപ്പോഴും തമാശ പറയാറുണ്ടെന്ന് അഭിമുഖത്തിൽ സുനിത വെളിപ്പെടുത്തി.
90-കളിലെ ബോളിവുഡ് ആരാധകർക്ക്, ഗോവിന്ദയും രവീണ ടണ്ടനും ഇപ്പോഴും പ്രിയപ്പെട്ട ജോഡികളാണ്. ദുൽഹെ രാജ, ബഡേ മിയാൻ ചോട്ടെ മിയാൻ, ആന്റി നമ്പർ 1 തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ആ കാലഘട്ടത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓൺ-സ്‌ക്രീൻ ജോഡികളായിരുന്നു ഇരുവരും.