kasaba

ടോക്​സിക്; എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്​സ് ഗ്ലിംപ്സ് വിഡിയോ പുറത്തുവന്ന് കസബ വിവാദം വീണ്ടും കൊഴുക്കുന്നതിനിടെ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനെ പറ്റി സൂചന നല്‍കി നിര്‍മാതാവ് ജോബി ജോര്‍ജ്. 'അന്നും ഇന്നും എന്നും രാജാവാട രാജൻസാക്കറിയ... ഒരു വരവുകൂടി വരും' എന്നാണ് കസബയിലെ മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം ജോബി ഫേസ്​ബുക്കില്‍ കുറിച്ചത്. 

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം ടോക്​സിക്കിന്‍റെ ഗ്ലിംപ്​സ് വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കസബ വിവാദം വീണ്ടും തല പൊക്കിയത്. യഷിന്‍റെ പിറന്നാളിനോട് അനുബന്ധിച്ചാണ് വിഡിയോ പുറത്തുവിട്ടത്. പിന്നാലെ ''SAY IT SAY IT'' എന്നുപറഞ്ഞു ഗിയറുകേറ്റിവിട്ട പുള്ളി, പക്ഷെ സ്റ്റേറ്റ് കടന്നപ്പോൾ 'അവരുടെ' സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി,' എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നിതിന്‍ കുറിച്ചത്.  

മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്​ത കസബയിലെ സ്ത്രീവിരുദ്ധ രംഗത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. പാര്‍വതി ഈ പ്രസ്​താവന നടത്തിയ വേദിയില്‍ ചിത്രത്തിന്‍റെ പേര് പറയണമെന്ന് പറഞ്ഞത് ഗീതു മോഹന്‍ദാസായിരുന്നു. 

ENGLISH SUMMARY:

Producer Joby George gave a hint about the second part of the film while the Kasaba controversy was raging again