ദിയ കൃഷ്ണ– നോറ സൈബര്‍യുദ്ധം സോഷ്യല്‍ മീഡിയ ആകെ നിറഞ്ഞിരിക്കുകയാണ്. വിവാദത്തിന് പിന്നാലെ ദിയക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നോറയുടെ സുഹൃത്തും യൂട്യൂബ് വ്ളോഗറുമായ സീക്രട്ട് ഏജന്‍റ് എന്ന സായി കൃഷ്ണ. ഭക്ഷണം പാഴാക്കിയതിനോട് യോജിക്കുന്നില്ല. പക്ഷേ നോറ സിജോയുടെ മുഖത്ത് കേക്ക് തേച്ചത് വിവാഹചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷമാണെന്നും അതിന് ആരും വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും സായി വ്യക്തമാക്കി. കൂടാതെ ഒരു ചിത്രത്തിന്‍റെ റിവ്യൂ ചെയ്തതിന് ശേഷം ദിയ തന്‍റെ കമന്‍റ് ബോക്സില്‍ ആക്ഷേപിക്കുന്ന തരത്തില്‍ കമന്‍റ് ഇടാറുണ്ടെന്നും താനും ഭാര്യയും ഒന്നിച്ചുള്ള റീലിന് ചുവടെ തന്നെ കുള്ളനെന്ന് വിളിച്ച ആളെ അനുകൂലിച്ച് കമന്‍റിന് റിപ്ലൈ ചെയ്തെന്നും സായി പറയുന്നു. ഇതിന്‍റെ തെളിവുകളും പുറത്തുവിട്ടു. അച്ഛന്‍റെ മണി പവറും മസില്‍ പവറും ഉപയോഗിച്ചാണ് ദിയയുടെ ജീവിതമെന്നും ഒരാളെ ഇത്തരത്തില്‍ ബോഡി ഷെയിം ചെയ്യുന്നത് സ്വഭാവ വൈകൃതമാണെന്നും സായി പറഞ്ഞു.
സായിയുടെ വാക്കുകള്‍
എപ്പോഴും തുള്ളുന്നത് കൊണ്ട് വെളിച്ചപ്പാടിനെ എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ഇടക്ക് ഇടക്ക് തുള്ളുന്ന വെളിച്ചപ്പാടിനെ എനിക്കറിയാം. നോറയുടെ പിറന്നാളിന് കേക്ക് മുറിച്ചതിന് ശേഷം എല്ലാവരും ചേര്‍ന്ന് നോറയുടെ മുഖത്ത് കേക്ക് തേക്കുകയും നോറയെ സ്വിമ്മിങ് പൂളില്‍ ഇടുകയും ചെയ്തിരുന്നു. അത് ഞങ്ങള്‍ സുഹൃത്തുക്കള്‍ സന്തോഷത്തോടെ ചെയ്തതാണ്. പിന്നീട് സിജോയുടെ കല്ല്യാണത്തിന് ഡിജെ പാര്‍ട്ടി കഴിയാന്‍ നേരത്ത് നോറ എന്നോട് ചോദിച്ചിരുന്നു കേക്ക് മുഖത്ത് തേക്കട്ടെ എന്ന്. നോറ സ്റ്റേജിലേക്ക് കയറി വരുമ്പോള്‍ തന്നെ ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നു. ഭക്ഷണം പാഴാക്കിയതിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല. പക്ഷേ അത് ചെയ്തത് പാര്‍ട്ടിയും ഫോട്ടോ ഷൂട്ടും കഴിഞ്ഞ ശേഷമാണ്. ഞങ്ങള്‍ സുഹൃത്തുക്കള്‍ എന്‍ജോയ് ചെയ്ത ഒന്നാണ് അത്. ദിയ അത് ഷെയര്‍ ചെയ്തിരുന്നു. അവര്‍ പറഞ്ഞത് പോലെ അവര്‍ക്ക് ഞങ്ങളെ അറിയില്ലായിരിക്കാം. പിന്നെ അവരോട് അങ്ങനെ ആരെങ്കിലും ചെയ്താല്‍ ഭര്‍ത്താവിനെ വല്ലാതെ സ്നേഹിക്കുന്ന ഒരു ഭാര്യ എന്ന നിലക്ക് അവര്‍ പറഞ്ഞത് പോലെ ചെയ്യുമായിരിക്കാം.
പക്ഷേ ഞാന്‍ എന്‍റെ ഭാര്യക്കൊപ്പമിട്ട ഒരു റീലിന് ഈ പറയുന്ന ഭര്‍ത്താവിനെ സംരക്ഷിക്കുന്ന അയണ്‍ ലേഡിയായ സോഷ്യല്‍ മീഡിയ സൂപ്പര്‍ സ്റ്റാര്‍ ഒരു കമന്‍റ് ഇട്ടിരുന്നു. 'കുള്ളന് എത്തുന്നില്ല' എന്ന് ഒരാള്‍ ഇട്ട കമന്‍റിന് പൊട്ടി ചിരിക്കുന്ന ഇമോജിയാണ് റിപ്ലൈയായി ദിയ ഇട്ടത്. അവര്‍ ചെയ്തത് ബോഡി ഷെയ്മിങ്ങാണ്. മറ്റൊരു വീഡിയോയിലും ദിയ സമാനമായ കമന്‍റ് ഇട്ടിട്ടുണ്ട്. ആ കുട്ടിക്ക് എന്നോട് വ്യക്തിപരമായി ദേഷ്യം കാണും അല്ലെങ്കില്‍ രാഷ്ട്രീയമായ പ്രശ്നമുണ്ടാകും. സ്നേഹ എന്നെ സ്നേഹിക്കുമ്പോള്‍ ഞാന്‍ 120 കിലോ ഉണ്ടായിരുന്നു. പക്ഷേ സ്നേഹ എന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. പക്ഷേ സ്നേഹ അത് നോക്കിയല്ല എന്നെ സ്നേഹിച്ചത്. പിന്നെ എന്തിനാണ് മറ്റൊരാള്‍ അത് നോക്കുന്നത്. ദിയയ്ക്ക് ഇനിയെങ്കിലും കുറച്ച് നന്നാവാന്‍ തോന്നാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം. ഇനി അനന്തുവിന്‍റെ വീട്ടിലേക്ക് പൊലീസിനെ പറഞ്ഞ് വിട്ടതുപോലെ എന്‍റെ വീട്ടിലേക്കും പറഞ്ഞു വിടണമെങ്കില്‍ ആവാം. എനിക്ക് പ്രശ്നമൊന്നുമില്ല. ചിലര്‍ അങ്ങനെയാണ് അച്ഛന്‍റെ മണി പവറും മസില്‍ പവറും വെച്ച് ജീവിക്കും. നിങ്ങള്‍ സ്വഭാവത്തിലെ പ്രശ്നത്തിന് മരുന്നില്ല.