സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‍റെ മകള്‍ ദിയ കൃഷ്ണ. ദിയയുടെയും അശ്വിന്‍റെയും വിവാഹം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, താൻ ഗർഭിണിയാണെന്ന സന്തോഷ വിവരം പങ്കുവച്ചിരിക്കുകയാണ് താരം. മൂന്നു മാസം വരെ ആരെയും അറിയിക്കാതിരിക്കാനായിരുന്നു തീരുമാനമെന്നും എന്നാല്‍ അതിനു മുന്നേ തന്നെ പലരും ഈക്കാര്യം മനസിലാക്കിയെന്നും ദിയ ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇതോടെ ആരാധകരുടെ സംശയം ശരിയാണെന്നും താൻ ഗർഭിണിയാണെന്നും ദിയ സ്ഥിരീകരിച്ചു.
കഴിഞ്ഞ ഇടയ്ക്ക് ദിയ ഭര്‍ത്താവ് അശ്വിനൊപ്പമുള്ള ഒരു വിഡിയോ പങ്കുവച്ചിരുന്നു. ആ വിഡിയോയ്ക്ക് താഴെ വന്ന് പലരും ദിയ ഗര്‍ഭിണിയാണോ എന്ന് അന്വേഷിച്ചിരുന്നു. ചില ആളുകള്‍ ഗര്‍ഭിണി ആണെന്ന് വാദിച്ചപ്പോള്‍ കുറച്ചാളുകള്‍ അല്ല എന്നാണ് കമന്‍റ് ചെയ്തിരുന്നത്. എന്നാല്‍ ദിയ ഇതിനൊന്നും മറുപടി പറഞ്ഞിരുന്നില്ല. ആരാധകരുടെ സംശയങ്ങള്‍ മാറ്റിക്കൊണ്ട് ഇപ്പോഴാണ് ദിയ ആ കുഞ്ഞു രഹസ്യം വെളിപ്പെടുത്തിയത്.
ദിയയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം;
ഞങ്ങളുടെ ലിറ്റില്‍ വണ്ണിനെ സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുന്നു. ഇതിനോടകം ഈ കാര്യം ഊഹിച്ചവർ, അതെ നിങ്ങൾ പറഞ്ഞത് ശരിയാണ്. എന്റെ മൂന്നാം മാസത്തെ സ്കാൻ വരെ ഇത് രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങൾക്കും എന്റെ എല്ലാ പ്രിയപ്പെട്ട ആരാധകരോടും അഭ്യർഥിക്കുന്നു. ഇത് കൂടാതെ എന്തെങ്കിലും ഊഹങ്ങൾ നിങ്ങള്‍ക്ക് ഉണ്ടോ? ടീം ബോയ് അതോ ടീം ഗേൾ?
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയ കൃഷ്ണയുടെ വിവാഹം. സുഹൃത്തായിരുന്ന അശ്വിൻ ഗണേശിനെയാണ് ദിയ വിവാഹം ചെയ്തത്. സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് അശ്വിന്‍.