p-jayachandran-profile

TOPICS COVERED

ആറ് പതിറ്റാണ്ട് മലയാള സിനിമാ സംഗീത പ്രേമികളുടെ കാതോരത്തായിരുന്നു പി.ജയചന്ദ്രന്‍. പാട്ടിന്റെ ഭാവ പൂര്‍ണിമയ്ക്ക് തിരശീല വീഴുമ്പോള്‍ ആ ശബ്ദവും സംഗീതവും അനശ്വരമായി തുടരും. പാട്ടിന്റെ ഭാവപൂര്‍ണിമയ്ക്ക് തിരശീല വീണു, വരികളുടെ ആത്മാവിലലിഞ്ഞ് ആലാപനം. 

 

പാടി മോഹിപ്പിക്കുന്ന സ്നേഹഗായകന്‍, ആര്‍ദ്ര വികാരങ്ങളെ ഭാവതീവ്രതയോടെ പാട്ടിലേക്ക് ലയിപ്പിച്ച നാദ സൌകുമാര്യം. വരികളുടെ ആത്മാവിലലിഞ്ഞ് ജയചന്ദ്രന്‍ പാടുമ്പോള്‍, വസന്തവും ശിശിരവുമൊക്കെ മധുമാരിയായി കാതുകളിലേക്ക് പെയ്തിറങ്ങും. കലോത്സവവേദിയിലെ താരമായ പാലിയത്ത് ജയജചന്ദ്രന്‍ ശാസ്ത്രീയ സംഗീതത്തിന്റെ തലപ്പാവില്ലാതെയാണ് സിനിമയിലെത്തിയത്. കുഞ്ഞാലിമരക്കാറിലാണ്

ആദ്യം പാടിയതെങ്കിലും പുറത്തുവന്നത് കളിത്തോഴനിലെ പാട്ട് . വയലാറിന്റെയും ഒഎന്‍വിയുടേയും കാവ്യരചനകള്‍ ജയചന്ദ്രശബ്ദത്തില്‍ ആസ്വാദകന്റെ ഹൃദയത്തിലേക്കൊഴുകി. ആലാപനത്തിലെ സ്വാഭാവികതയാണ് സവിശേഷത. തെന്നിന്ത്യയിലെ പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം നിരവധിഹിറ്റുകള്‍.

പ്രണയവും ഭക്തിയുമൊക്കെ നിറയുന്ന പതിനായിരത്തോളം പാട്ടുകള്‍ , ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍. പ്രായത്തിന്റെ ആരോഹണങ്ങളെ ഇടര്‍ച്ചയില്ലാത്ത ഈണത്താല്‍ മധുരിപ്പിച്ചു പ്രിയ ഗായകന്‍

ENGLISH SUMMARY:

Sound and music of P Jayachandran will remain immortal