തമിഴ് നടന്‍ ജയം രവി പേരുമാറ്റി. ഇനി മുതല്‍ രവി മോഹന്‍ എന്നാണ് തന്‍റെ പേരെന്ന് അദ്ദേഹം എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഇനി മുതല്‍ ആരാധകര്‍ക്ക് എന്നെ രവി എന്ന് വിളിക്കാം. ആരാധകക്കൂട്ടായ്മ രവി മോഹന്‍ ഫാന്‍സ് ഫൗണ്ടേഷന്‍ എന്നറിയപ്പെടും. എന്‍റെ മൂല്യങ്ങളോടും കാഴ്ചപ്പാടുകളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്‍റെ തുടക്കമാണിത്– അദ്ദേഹം എക്സില്‍ കുറിച്ചു.
തന്‍റെ ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ ആശംസ അറിയിച്ചുകൊണ്ടാണ് താരം പേരുമാറ്റം പ്രഖ്യാപിച്ചത്. നാളെയാണ് രവി മോഹന്‍ ചിത്രം കാതലിക്ക നൈരമില്ലൈ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായിക്കൂടിയാണ്
പേരുമാറ്റല്‍ പ്രഖ്യാപനം. പുതിയ പ്രൊഡക്ഷന്‍ സംരംഭമായ രവി മോഹന്‍ സ്റ്റുഡിയോസിന്റെ പ്രഖ്യാപനവും അദ്ദേഹം നടത്തി.
പ്രശസ്ത എഡിറ്റർ എ മോഹന്‍റെ മകനാണ് രവി മോഹന്‍. നായകനായി എത്തിയ ജയം എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷമാണ് ജയം രവി എന്ന് രവി മോഹനെ അറിയപ്പെടാൻ തുടങ്ങിയത്. ഈ വര്‍ഷം തന്നെ രവി മോഹന്‍റെ രണ്ട് ചിത്രങ്ങള്‍ കൂടി റിലീസിനെത്തുന്നുണ്ട്.