അമല്‍ നീരദും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന ഊഹാപോഹങ്ങള്‍ കുറേക്കാലമായി അന്തരീക്ഷത്തിലുണ്ട്. ആരാധകര്‍ ഏറെനാളായി ഈ കോംബോയെ കാത്തിരിക്കുകയാണ്. ഈ പ്രതീക്ഷ വര്‍ധിപ്പിച്ച് തിരക്കഥാകൃത്ത് ദേവ്ദത്ത് ഷാജി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റ സ്റ്റോറി മിനിറ്റുകള്‍ കൊണ്ട് വൈറലായി.
ഭീഷ്മയിലെ നിസ്താര്‍ സെയ്തിന്റെ രംഗത്തിനൊപ്പം മോഹന്‍ലാലിന്‍റെ ചിത്രം ചേര്‍ത്തിരിക്കുന്ന മീമാണ് ദേവ്ദത്ത് ഇന്‍സ്റ്റ സ്റ്റോറിയില്‍ പങ്കുവച്ചിരിക്കുന്നത്. അമല്‍ നീരദും മോഹന്‍ലാലും മുന്‍പ് ഒന്നിച്ച ‘സാഗര്‍ ഏലിയാസ് ജാക്കി’യിലെ മോഹന്‍ലാലിന്‍റെ ഫോട്ടോയാണ് മീമില്‍ ഉള്ളത്. ‘ഒരു അമല്‍ നീരദ് പടം’ എന്നും എഴുതിയിട്ടുണ്ട്.
ഇതോടെ ദേവ്ദത്ത് ഷാജി ഒരു വലിയ സൂചന നല്‍കിയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടി–അമല്‍ നീരദ് കോംബോയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഭീഷ്മപര്‍വ’ത്തിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ദേവ്ദത്ത് ഷാജി.
2009ലാണ് ‘സാഗര്‍ ഏലിയാസ് ജാക്കി’ പുറത്തുവന്നത്. അമല്‍ നീരദിന്‍റെ മമ്മൂട്ടി ചിത്രവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.