ബാന്ദ്രയിലെ വസതിയിൽവച്ച് അക്രമിയിൽ നിന്നും ഗുരുതര പരുക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറെ നേരില്‍ കണ്ട് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് അയതിനുപിന്നാലെ തന്‍റെ ജീവന്‍ രക്ഷിച്ച ഭജന്‍ സിങ് റാണയെ സെയ്ഫ് നേരില്‍ കണ്ട് നന്ദി പറഞ്ഞു. ചൊവ്വാഴ്ച ഭജന്‍ സിങിനെ സെയ്ഫ് കണ്ടുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കുത്തേറ്റ് വീട്ടിലെ ജോലിക്കാരന്‍ താങ്ങിയെടുത്തുകൊണ്ട് വന്ന സെയ്ഫിനെ പെട്ടെന്ന് തന്നെ തന്‌റെ ഓട്ടോയില്‍ ലൈലാവതി ആശുപത്രിയിലേക്ക് എത്തിച്ചത് ഭജന്‍ സിങ്ങായിരുന്നു.
കഴിഞ്ഞ ദിവസം ഭജൻ സിങ് റാണയ്ക്ക് പതിനോരായിരം രൂപയും പൊന്നാടയും സമ്മാനിച്ച് സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരി ആദരിക്കുകയും ചെയ്തിരുന്നു.
ആറ് ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് െസയ്ഫ് വീട്ടിലെത്തുന്നത്. ഡോക്ടര്‍മാര്‍ വീട്ടില്‍ വിശ്രമത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. സെയ്‌ഫ് അലി ഖാനെ കുത്തിയ കേസില്‍ നടന്‍റെ വീട്ടില്‍ നടന്ന സംഭവങ്ങള്‍ മുംബൈ പൊലീസ് പുനരാവിഷ്കരിച്ചു. പ്രതി മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാമിനെ ബാന്ദ്രയിലെ ഫ്ലാറ്റില്‍ എത്തിച്ചായിരുന്നു നടപടികള്‍.