anuja-02

TOPICS COVERED

ഷോർട് ഫിലിം വിഭാഗത്തിൽ ഹിന്ദി ചിത്രം അനുജയ്ക്ക് ഓസ്കർ നാമനിർദ്ദേശം. അമേരിക്കൻ സംവിധായകൻ ആഡം ജെ. ഗ്രേവ്സാണ് ചിത്രം ഒരുക്കിയത്. 2023 ൽ ഷോർട് ഫിലിമിനുള്ള ഓസ്കർ നേടിയ എലിഫന്റ് വിസ്പറേഴ്സ് നിർമിച്ച ഗുനീത് മോംഗയാണ് അനുജയുടെ നിർമ്മാതാക്കളിൽ ഒരാൾ. 13 നാമനിർദേശവുമായി നെറ്റ്ഫ്ലിക്സിന്റെ ഫ്രഞ്ച് ചിത്രം എമിലിയ പെരെസാണ് മുന്നിൽ.

ചിത്രത്തിൽ പ്രധാന വേഷം അഭിനയിച്ച കാർല സോഫിയ ഗാസ്ക്കൻ അഭിനയത്തിനുള്ള ഓസ്കർ നാമനിർദ്ദേശം ലഭിക്കുന്ന ആദ്യ ട്രാൻസ് വ്യക്തിയായി. ദി ബ്രൂട്ടലിസ്റ്റ്, വിക്കഡ് എന്നീ സിനിമകൾക്ക് 10 വീതം നാമനിർദ്ദേശം ലഭിച്ചു. ഗ്ലാഡിയേറ്റർ  രണ്ടാം ഭാഗത്തിന് ഒരൊറ്റ നാമനിർദ്ദേശം മാത്രമാണ് നേടാനായത്. വസ്ത്രാലങ്കാരത്തിനുള്ള ഓസ്കറിനായി റിഡ്ലി സ്കോട്ട് ചിത്രം മൽസരിക്കും. മാർച്ച് രണ്ടിനാണ് പുരസ്കാര പ്രഖ്യാപനം

ENGLISH SUMMARY:

Oscar nominations 2025: There is going to be Indian representation at the Oscars 2025 as Anuja, a film backed by Guneet Monga and Priyanka Chopra, has secured a nomination in the Best Live Action Short Film category.