സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു നടന്‍ കൃഷ്ണ കുമാറിന്‍റെ മകളും യൂട്യൂബറുമായി ദിയ കൃഷ്ണയുടെ വിവാഹം. സുഹൃത്തായ അശ്വിനെയായിരുന്നു ദിയ വിവാഹം കഴിച്ചിരുന്നത്. അടുത്തിടെ താന്‍ ഗര്‍ഭിണിയാണെന്ന വിവരവും ദിയ പുറത്തുപറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടായ പ്രതികരണങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ദിയ.
ആദ്യം അമ്മ സിന്ധു കൃഷ്ണയാണ് സംസാരിച്ചത്. പ്രഗ്നന്റാണോയെന്ന് സംശയമുണ്ടെന്ന് ഓസി ആദ്യം തന്നോടാണ് പറഞ്ഞതെന്നും ഉറപ്പിക്കണമെന്ന ചിന്തയാണ് തനിക്ക് വന്നതെന്നും സിന്ധു കൃഷ്ണകുമാര്‍ പറഞ്ഞു. 'കൺഗ്രാറ്റ്സ് പറഞ്ഞുള്ള വലിയ പ്രകടനമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ഞങ്ങൾ ആശുത്രിയിൽ പോയി ടെസ്റ്റ് ചെയ്തു. എല്ലാവരോടും ചാടി കേറി പറയരുതെന്ന് ഉണ്ടായിരുന്നു. കിച്ചുവിനോട് പറഞ്ഞപ്പോഴും വളരെ കാഷ്വലായിട്ടാണ് എടുത്തത്. പിന്നീട് ടെസ്റ്റ് പോസിറ്റീവായപ്പോൾ സന്തോഷം തോന്നി. യങ് എയ്ജിൽ തന്നെ കല്യാണം കഴിക്കണം, കുഞ്ഞുങ്ങൾ വേണം എന്നെയൊക്കെ പോലെ എന്ന് ഓസി പണ്ട് മുതൽ പറയാറുണ്ടായിരുന്നു. ഓസിയുടെ ആഗ്രഹമായിരുന്നല്ലോ എന്നതുകൊണ്ട് തന്നെ എനിക്ക് സന്തോഷം തോന്നി. ലണ്ടൻ ട്രിപ്പിന് ഓസിയും അശ്വിനും പ്ലാൻ ചെയ്തപ്പോഴാണ് പ്രഗ്നൻസിയുടെ ടെസ്റ്റൊക്കെ നടന്നത്. അതുകൊണ്ട് തന്നെ ആ യാത്രയെ കുറിച്ച് എനിക്ക് ടെൻഷനുണ്ടായിരുന്നു. ഓസിക്കൊപ്പം എല്ലാത്തിനും ഞാനാണ് പോകുന്നത്.
ഹൻസുവിനുശേഷം വീട്ടിൽ വരാൻ പോകുന്ന കുഞ്ഞാണ്. ചെറിയ വേദന പോലും സഹിക്കാൻ പറ്റാത്തയാളാണ് ഓസി. ടെസ്റ്റിന് ചെല്ലുമ്പോഴെല്ലാം കരച്ചിലും ബഹളവുമാണ്. ഓസി എങ്ങനെ ഇത് അഭിമുഖീകരിക്കുമെന്ന് പോലും എനിക്ക് അറിയില്ല. ഓസിക്കും എനിക്കുണ്ടായിരുന്നതുപോലെ വൊമിറ്റിങും തളർച്ചയും സിക്കും എല്ലാമാണ്. പക്ഷെ എനിക്ക് റെസ്റ്റ് എടുക്കാൻ സമയം കിട്ടിയിരുന്നില്ല, ഒപ്പം നോക്കാന്‍ കുട്ടികളുണ്ടായിരുന്നല്ലോ. പക്ഷെ അക്കാര്യത്തിൽ ഓസി ഭാഗ്യവതിയാണ്. ഒരുപാട് പേർ ഹെൽപ്പിനുണ്ട്,' സിന്ധു പറഞ്ഞു.
ഇതിനുശേഷം കൃഷ്ണകുമാറാണ് സംസാരിച്ചത്. സന്തോഷമുണ്ടെന്നും ഗർഭിണിയാണോ എന്നുള്ള ഞെട്ടലൊന്നുമില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. 'കണ്ട് കണ്ട് സ്ഥിരമായി. ഞാനും ഓസിയും തമ്മിൽ സാമ്യമുണ്ട്. കാരണം എന്റെ വിവാഹവും നിന്നെപ്പോലെ 26ആം വയസിലായിരുന്നു. അച്ഛനായത് 27 വയസിലായിരുന്നു. നിനക്ക് കുഞ്ഞ് പിറക്കുമ്പോഴും 27 വയസാകും. ഈ വാർത്ത കേൾക്കാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ചതിൽ ഗ്രേറ്റ്ഫുള്ളാണ്,' കൃഷ്ണകുമാര്‍ പറഞ്ഞു.
തനിക്ക് ആദ്യം എനിക്ക് ആക്സപറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു എന്നാണ് അഹാന പറഞ്ഞത്. 'ഇത്ര പെട്ടന്ന് വേണമായിരുന്നോ എന്നൊക്കെ തോന്നി. പിന്നെ ആലോചിച്ചപ്പോൾ നല്ല സമയവും പ്രായവുമാണ് തോന്നി. മാറ്റങ്ങൾ പെട്ടന്ന് അംഗീകരിക്കാൻ പാടുള്ള ഒരാളാണ് ഞാൻ. ഇതുവരെ എല്ലാം ആദ്യം ചെയ്തിരുന്നത് ഞാനാണ്. പക്ഷെ ഇപ്പോൾ കുറച്ച് കാലമായി ദിയ എല്ലാം ആദ്യം ചെയ്യുന്നതുകൊണ്ട് എനിക്ക് എല്ലാം കണ്ട് പഠിക്കാൻ പറ്റുന്നുണ്ട്. ഓസി എന്നും കിടന്നും ഛർദ്ദിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും,' അഹാന പറഞ്ഞു.