സംഗീതരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ 67-ാമത് ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചരിത്ര നേട്ടവുമായി ഗ്രാമിയില്‍ തിളങ്ങി പോപ് ഗായിക ബിയോണ്‍സി. ഇന്ത്യന്‍ അമേരിക്കന്‍ സംഗീതജ്ഞയും വ്യവസായിയുമായ ചന്ദ്രിക ടന്‍ഡനും ലോകവേദിയില്‍ പുരസ്കാരത്തിളക്കം.
കാട്ടുതീ ദുരന്തത്തില്‍ അനുശോചനം അര്‍പ്പിച്ചാണ് ലൊസാഞ്ചലസിലെ സംഗീത പുരസ്കാര നിശക്ക് അരങ്ങുണര്‍ന്നത്. തൊട്ടടുത്ത നിമിഷം ഗ്രാമിയിലെ ചരിത്രനിമിഷത്തിന് കാണികള്‍ സാക്ഷിയായി. കണ്‍ട്രി വിഭാഗത്തില്‍ കൗ ബോയ് കാര്‍ട്ടറിലൂടെ തന്‍റെ ആദ്യ ഗ്രാമി പുരസ്കാരം സ്വന്തമാക്കി ബിയോണ്‍സി. ഗ്രാമി അവാര്‍ഡ് നേടുന്ന ആദ്യ കറുത്ത വംശജ എന്ന ചരിത്രവും കുറിച്ചു.
ഇന്ത്യന്‍ അമേരിക്കന്‍ സംഗീതജ്ഞയും വ്യവസായിയുമായ ചന്ദ്രിക ടന്‍ഡന്‍ മികച്ച ന്യൂ ഏയ്ജ് ആംബിയന്റ് ചന്ദ് ആല്‍ബം വിഭാഗത്തില്‍ പുരസ്കാരം നേടി. ചന്ദ്രികയുടെ ത്രിവേണിയെന്ന ആല്‍ബത്തിനാണ് പുരസ്കാരനേട്ടം. നോട്ട് ലൈക്ക് അസിലൂടെ മ്യൂസിക് വിഡിയോ , റാപ് സോങ്, റാപ് പെര്‍ഫോമെന്‍സ് എന്നീ മൂന്ന് വിഭാഗങ്ങളില്‍ കെന്‍റിക് ലാമര്‍ പുരസ്കാരം വാരിക്കൂട്ടി. ഇതോടെ 20 ല്‍ അധികം ഗ്രാമി അവാര്‍ഡ് നേടിയവരുടെ കൂട്ടത്തില്‍ ലാമറുമെത്തി. ജന്മദിനത്തില്‍ മികച്ച ലാറ്റിന്‍ പോപ് ആല്‍ബത്തിനുള്ള പുരസ്കാരം ഷക്കീറ സ്വന്തമാക്കി. പുരസ്കാരം തന്റെ കുടിയേറി വന്ന സഹോദരങ്ങള്‍ക്ക് സമര്‍പ്പിക്കുന്നെന്ന് ഷക്കിറ. 94 വിഭാഗങ്ങളിലേക്കാണ് മല്‍സരം നടന്നത്. എഴുത്തുകാരനും നടനുമായ ട്രവര്‍ നോവയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.