സെലിബ്രിറ്റികള്‍ വസതികള്‍ വാങ്ങിയാലും വിറ്റാലും അത് വാര്‍ത്തയാകാറുണ്ട്. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വീട് വില്‍പ്പനയാണ് ഇപ്പോള്‍ സിനിമാലോകത്തു ചര്‍ച്ചയാകുന്നത്.
മുംബൈ വര്‍ളിയിലെ ആഡംബര വസതിയാണ് താരം വിറ്റത്. പ്രോപ്പര്‍ട്ടി രജിസ്ട്രേഷന്‍ റെക്കോര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന പ്ലാറ്റ്ഫോമായ ഇൻഡെക്‌സ് ടാപ്പ്.കോം റിപ്പോര്‍ട്ട് അനുസരിച്ച് 80 കോടി രൂപയ്ക്കാണ് വില്‍പന നടന്നത്. ജനുവരി 31 നായിരുന്നു വില്‍പന. സ്റ്റാംപ് ഡ്യൂട്ട് മാത്രം 4.8 കോടി വരും. വര്‍ളിയിലെ 360 വെസ്റ്റ് ടവറിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. 6,830 ചതുരശ്ര അടി വിസ്തീർണ്ണവും നാല് പാർക്കിംഗ് ഏരിയയും ഉണ്ട്്. 2017 ല്‍ 2.38 കോടി രൂപയ്ക്കാണ് ഈ അപ്പാര്‍ട്മെന്റ് വാങ്ങിയത്. മൂല്യത്തിൽ 78 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
ഈ ഇടപാടിനു മുന്‍പ് അക്ഷയ് കുമാര്‍ ബോറിവാലി ഈസ്റ്റിലുള്ള തന്റെ അപ്പാർട്ട്മെന്റ് 4.25 കോടി രൂപയ്ക്കും വിറ്റിരുന്നു.
നിലവില്‍ അക്ഷയും ട്വിങ്കിള്‍ ഖന്നയും ജുഹുവിലെ കടൽത്തീരമുള്ള ഒരു അപ്പാർട്ട്മെന്റിലാണ് താമസിക്കുന്നത്.