mazhavil-armaadam

യുഎഇയില്‍ നാളെ മഴവില്‍ അര്‍മാദം! ഷാര്‍ജ എക്സ്പോ സെന്‍ററിലാണ് മലയാളികളുടെ മനംകവര്‍ന്ന ഗായകരും നര്‍ത്തകരും അണിനിരക്കുന്ന വര്‍ണാഭമായ സംഗീത, നൃത്തവിരുന്ന് അരങ്ങേറുന്നത്. കലാപ്രേമികളുടെ കണ്ണും കാതും കുളിര്‍പ്പിക്കുന്ന മെഗാഷോയെ മിഡില്‍ ഈസ്റ്റ് മുഴുവന്‍ വന്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഷോയ്ക്കുള്ള പ്ലാറ്റിനം ലിസ്റ്റില്‍ ഇപ്പോഴും ടിക്കറ്റുകള്‍ ലഭ്യമാണ്. ഒട്ടുംവൈകാതെ നിങ്ങളുടെ സീറ്റ് ഉറപ്പിക്കാം.

മഴവില്‍ മനോരമയാണ് മലയാളികള്‍ക്കായി ‘മഴവില്‍ അര്‍മാദം’ ഒരുക്കുന്നത്. പാട്ടും ചിരിയും നൃത്തവും സംഗീതവുമെല്ലാമായി യുഎഇയ്ക്ക് അവിസ്മരണീയമാകും ഈ വാരാന്ത്യം. കാര്‍ത്തിക്, വിജയ് യേശുദാസ്, റിമി ടോമി തുടങ്ങിയവരുടെ മനോഹര ഗാനങ്ങളും ‘ഡി ഫോര്‍ ഡാന്‍സ്’ താരങ്ങളായ അന്ന പ്രസാദ്, കുക്കു, ദീപ പോള്‍ എന്നിവരുടെ നൃത്തവും ആസ്വാദകര്‍ക്ക് പുതുപുത്തന്‍ അനുഭവമാകും. 

സംഗീതമാന്ത്രികന്‍ സ്റ്റീഫന്‍ ദേവസിയും സംഘവും ഗായകരായ ആര്യ ദയാല്‍, അമൃത സുരേഷ് എന്നിവര്‍ക്കൊപ്പം ഷാര്‍ജ എക്സ്പോ സെന്‍ററിനെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിക്കും. ശനിയാഴ്ച വൈകിട്ട് ആറുമണിക്കാണ് പരിപാടി ആരംഭിക്കുന്നത്. ‘ഉടൻ പണം’ താരങ്ങളായ ഫെയിം ഡെയ്‌നും മീനാക്ഷിയുമാണ് അവതാരകര്‍. യുഎഇ ഇതുവരെ കണ്ടിട്ടില്ലാത്ത ആഹ്ലാദസംഗമത്തിന് ഇനി മണിക്കൂറുകള്‍ മാത്രം.

ഏര്‍ലി ബേഡ് ഓഫറുകള്‍ വഴി ഇപ്പോഴും ടിക്കറ്റുകള്‍ സ്വന്തമാക്കാം. 49 ദിർഹം മുതൽ 75 ദിർഹം വരെയാണ് സിൽവർ ടിക്കറ്റുകളുടെ നിരക്ക്. ഗോൾഡ് ടിക്കറ്റുകൾക്ക് 99 ദിർഹം മുതൽ 149 ദിർഹം വരെ നല്‍കണം. വിഐപി ടിക്കറ്റുകൾക്ക് 799 ദിർഹം മുതൽ 999 ദിർഹം വരെയാണ് നിരക്ക്. ഈ വാരാന്ത്യം മഴവിൽ മനോരമയ്ക്കൊപ്പം കലയുടെ, സന്തോഷത്തിന്റെ അര്‍മാദത്തിന്‍റെ മാന്ത്രിക ലോകത്തേക്ക് പോകാം. ടിക്കറ്റുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ENGLISH SUMMARY:

Mazhavil Armaadam’ Set to Enthrall Sharjah Tomorrow! Sharjah is about to witness an explosion of colors, rhythm, and energy! Mazhavil Armaadam—the grandest music and dance extravaganza—is set to light up the Sharjah Expo Centre, bringing together an electrifying lineup of artists for an unforgettable night. The entire Middle East is eagerly counting down to this mega spectacle, and guess what? Platinum List tickets are still up for grabs! Secure your spot before it’s too late! Presented by Mazhavil Manorama, this magical weekend promises to be a feast for the senses. Get ready to be serenaded by the enchanting voices of Karthik, Vijay Yesudas, and Rimi Tomy, while the dynamic ‘D4 Dance’ sensations Anna Prasad, Kuku, and Deepa Paul set the stage on fire with their breathtaking moves. The night wouldn’t be complete without the wizardry of music maestro Stephen Devassy and his phenomenal band, joined by the soulful voices of Arya Dayal and Amritha Suresh. Together, they will turn the Sharjah Expo Centre into a pulsating hub of rhythm and melody. And there’s more! The much-loved ‘Udan Panam’ stars Fame Dein and Meenakshi will take the stage as your lively hosts, ensuring non-stop fun and surprises! The show kicks off at 6 PM on Saturday, so get ready to dance, sing, and celebrate like never before! Ticket Prices: VIP: AED 799 – AED 999 | Gold: AED 99 – AED 149 | Silver: AED 49 – AED 75 This is more than just a show—it’s an experience, a celebration, and a festival of joy! Don’t miss out on the most electrifying event of the season. Click here to book your tickets now!