hridayapoorvam-film-shooting-start

മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ഹൃദയപൂര്‍വം'.  ചിത്രത്തിന്‍റെ പുതിയ വിശേഷങ്ങള്‍ ആവേപൂര്‍വമാണ് ആരാധകര്‍ സ്വീകരിക്കുന്നത്.  ചിത്രത്തിന്‍റെ പൂജാ ചടങ്ങില്‍ നിന്നുള്ള ഫോട്ടോകള്‍  സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ചിത്രത്തിലെ താരങ്ങളും അണയറപ്രവര്‍ത്തകരുമെല്ലാം  പൂജാവേളയില്‍ ഒത്തുകൂടി . മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ചേര്‍ന്നാണ് തിരിതെളിക്കുന്നത് . മോഹന്‍ലാലാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്.

ഹാസ്യത്തിന് പ്രാധാന്യമുള്ള, കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവാണ് ചിത്രത്തിന്‍റെ തിരക്കഥ. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ട് എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. 

2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവം.വം.