keerthy-suresh

സാരിയുടുത്ത കൂടുതല്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച്  നടി കീര്‍ത്തി സുരേഷ്.  ഇന്‍സ്റ്റാഗ്രാമിലാണ് താരം   തമിഴ് ശൈലിയിൽ   അമ്മ മേനകയുടെ 30 വർഷം പഴക്കമുള്ള പട്ടുസാരിയാണ്   ഇത്തവണ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങളെല്ലാം ആരാധാകര്‍ ഏറ്റെടുത്തു.

വിവാഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ ധരിക്കാനായി അമ്മ മേനകയുടെ 30 വർഷം പഴക്കമുള്ള പട്ടുസാരിയാണ് കീർത്തി തിരഞ്ഞെടുത്തത്. പ്രശസ്ത ഡിസൈനർ അനിത ഡോംഗ്രേ തയ്യാറാക്കിയ ബ്ലൗസ് പെയർ ചെയ്തായിരുന്നു അമ്മയുടെ സാരി പുത്തന്‍ ലുക്കില്‍ കീര്‍ത്തി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചത്. 

മേനക പണ്ട് വധുവായി ഒരുങ്ങി നിൽക്കുന്ന ചിത്രവും, അതേ സാരി കീർത്തി ഉടുത്തു നിൽക്കുന്ന പുതിയ ചിത്രവും ചേർത്ത കൊളാഷും താരം പങ്കുവച്ചിരുന്നു. കീർത്തിയുടെ ലാളിത്യവും അമ്മയോടുള്ള സ്നേഹവും ഇതിലൂടെ പ്രകടമാണെന്നാണ് ആരാധകരുടെ പക്ഷം. അതേവേഷത്തില്‍ പല്ലക്കില്‍ ഇരിക്കുന്ന കീര്‍ത്തിയുടെ ചിത്രവും കാണാവുന്നതാണ്. 

മഞ്ഞയും പച്ചയും നിറത്തിലുള്ള മടിസാരിയിലാണ് കീർത്തി താലികെട്ടിനെത്തിയത്. ഈ  സാരിയുടെ ഏറ്റവും വലിയ പ്രത്യേകത തമിഴിൽ കീര്‍ത്തിയെഴുതിയ പ്രണയകവിത സാരിയില്‍ തുന്നിച്ചേര്‍ത്തിട്ടുണ്ട് എന്നതാണ്. 405 മണിക്കൂറെടുത്താണ് ഈ വിവാഹസാരി നെയ്തെടുത്തത്. ആ കവിതയും കീർത്തി ആരാധകർക്കായി കുറിച്ചിട്ടുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.