sithara-krishanakumar-song-comment

പൊലീസ് ഉദ്യോഗസ്ഥയുടെ പാട്ടും അതിന് ഗായിക സിത്താര കൃഷ്ണകുമാര്‍ നല്‍കിയ കമന്‍റും സോഷ്യല്‍ ലോകത്ത് വൈറലാകുന്നു. ഡ്യൂട്ടി വിശ്രമവേളയിലെ ചില നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെ പൊലീസ് ഉദ്യോഗസ്ഥ നിമി രാധാകൃഷ്ണനാണ് പാട്ടിന്‍റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

ഒറ്റപ്പാലം ചെനക്കത്തൂർ പൂരം ഡ്യൂട്ടിയുടെ ഒഴിവുവേളയിലാണ് നിമി സഹപ്രവര്‍ത്തര്‍ക്കു വേണ്ടി പാട്ടു പാടിയത്. ‘പുലർകാല സുന്ദര സ്വപ്നത്തിൽ’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് ഉദ്യോഗസ്ഥ ആലപിച്ചത്. പാട്ട് ആസ്വദിച്ച് സഹപ്രവർത്തകർ ചുറ്റിലും നിൽക്കുന്നതും വിഡിയോയിലുണ്ട്. സംഗീതമാണ് ലഹരിയെന്നും അടിക്കുറിപ്പിലുണ്ട്. 

കൊണ്ടോട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് നിമി. ചുരുങ്ങിയ സമയത്തിനകം വൈറലായ വിഡിയോയ്ക്ക് ഗായിക സിത്താര കൃഷ്ണകുമാർ ഉൾപ്പെടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ഹാർട്ട് ഇമോജിയാണ് സിത്താര പങ്കുവച്ചത്. കാക്കിക്കുള്ളിലെ കലാകാരിയെ പ്രശംസിക്കുകയാണ് സൈബറിടം. അടുത്തിടെ, ഒഴിവുവേളകൾ ആനന്ദകരമാക്കുന്ന ഒരുകൂട്ടം അഗ്നിശമനസേനാംഗങ്ങളുടെ ദൃശ്യങ്ങളും വൈറലായിരുന്നു. 

ENGLISH SUMMARY: