ഗായകന്‍ വിജയ് മാധവിനും നടി ദേവിക നമ്പ്യാര്‍ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത് കഴിഞ്ഞ മാസമാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് മകന്‍ ആത്മജിന് സഹോദരിയെ കിട്ടിയ വിവരം ഇരുവരും അറിയിച്ചത്. ഇപ്പോഴിതാ മകളുടെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. മകന് ആത്മജ എന്നു പേരിട്ടതില്‍ ഇരുവര്‍ക്കും നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു. പെണ്‍കുട്ടിയുടെ പേരാണോ എന്നൊക്കെയുള്ള തരത്തിലാണ് ആളുകള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. രണ്ടാമത്തെ കുഞ്ഞിന്റെ പേരിനും പ്രത്യേകതയുണ്ട്. ‘ഓം പരമാത്മാ’ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.
കുട്ടിയുടെ പേര് 'ഓം പരമാത്മാ', എന്നാണ്. എല്ലാം ദൈവം തോന്നിപ്പിച്ചതാണ്. മൂത്ത കുട്ടിയുടെ പേര് ഇടുന്നതും അങ്ങനെ എന്നാണ് വിജയ് മാധവ് പറഞ്ഞത്. ദൈവത്തിന്റെ തീരുമാനം അനുസരിച്ചു ഞാന്‍ പോകുന്നു. അതിലൂടെയാണ് നമ്മുടെ യാത്ര. കുഞ്ഞു ആണാണോ പെണ്ണാണോ എന്ന് ഇപ്പോളാണ് അറിയുന്നത്. അതിനും മുൻപേ തന്നെ എന്റെ മനസ്സില്‍ വന്ന പേര് തന്നെയാണ് ഞാന്‍ പറയുന്നതെന്നാണ് വിജയ് പറയുന്നത്.
ആണായാലും പെണ്ണ് ആയാലും ഈ പേര് തന്നെ ഇടും എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഞാന്‍ അത് ദേവികയോട് പറയുകയും ചെയ്തിരുന്നു. അത് കേട്ടപ്പോള്‍ ഇത് ഭഗവാനെ ആത്മജയ്ക്ക് മുകളില്‍ പോകുമല്ലോയെന്നാണ് ദേവിക പറഞ്ഞതെന്നും വിജയ് പറഞ്ഞു . എന്നാല്‍ വിഡിയോ വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. വിഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. വിചിത്രമായ ചിന്ത, ഭയങ്കരമായ പേരിടല്‍ , കുട്ടികള്‍ വലുതാകുമ്പോള്‍ പേര് സ്വയം മാറ്റിക്കോളും,ആണിന് ഇടേണ്ട പേര് പെണ്ണിനും പെണ്ണിന് ഇടേണ്ട പേര് ആണിനും വല്ലാത്ത പേരിടല്‍ തന്നെ എന്നിങ്ങനെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്.