allu-atlee

അല്ലു അർജുനും അറ്റ്‌ലിയും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള വാർത്തകൾ കുറച്ചു കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ജവാന് ശേഷം അറ്റ്ലിക്കൊപ്പം എത്തുന്ന സൂപ്പര്‍ താരം ആരാണെന്ന ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയാണ് അറ്റ്ലിയും സൽമാൻ ഖാനും ഒന്നിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. അതോടെ അല്ലു–ആറ്റ്‌ലി ചിത്രം അടുത്തെങ്ങും  ഉണ്ടാകില്ലെന്ന വാര്‍ത്തയുമെത്തി. ഇതോടെ അല്ലു ആരാധകര്‍ നിരാശയിലായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അരാധകര്‍ക്ക്  പ്രതീക്ഷകള്‍ നല്‍കി  അല്ലു അർജുനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് അറ്റ്ലി എന്നാണ് മസാല ഡോട്ട് കോമിനെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ഈ കാരണത്താൽ സൽമാൻ ഖാൻ ചിത്രം ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

അറ്റ്‌ലി ഒടുവില്‍ സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ സൂപ്പര്‍ ഹിറ്റായിരുന്നു.  രാജ്യന്തരതലത്തില്‍  1000 കോടിയോളം നേടിയ ജവാന്‍റെ നിര്‍മ്മാണം ഷാരൂഖിന്റെ റെഡ് ചില്ലിസ് പ്രൊഡക്ഷന്‍ ഹൗസായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍പ് അല്ലു അര്‍ജുനുമായി ചേര്‍ന്ന് അറ്റ്ലി സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത വന്നത്. അല്ലു അര്‍ജുന്‍റെ കുടുംബത്തിന്‍റെ നിര്‍മ്മാണ കമ്പനി ഗീത ആര്‍ട്സ് ചിത്രം നിര്‍മ്മിച്ചേക്കും എന്നായിരുന്നു വിവരം. പുഷ്പ2വിന് ശേഷം അല്ലു അര്‍ജുന്‍ ചിത്രം ഇതായിരിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

Allu Arjun and Atlee are collaborating on a film