മലയാളിത്തിന്റെ പ്രിയ നടൻ ഹരീഷ് പേരടി നിർമ്മാണ രംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. ഹരീഷ് പേരടി നിർമ്മിക്കുന്ന പുതിയ ചിത്രം മാർച്ച് 14ന് തിയറ്ററിലെത്തും. അഖിൽ കാവുങ്കൽ ആണ് ദാസേട്ടന്റെ സൈക്കിളിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്.
ചിത്രത്തെ കുറിച്ച് ഹരീഷ് പേരടിയുടെ കുറിപ്പ്
‘ദാസേട്ടന്റെ സൈക്കിൾ’.. ഈ സിനിമ മാർച്ച് 14ന് കേരളത്തിലെ കുറെ തിയറ്ററുകളിൽ റിലീസാവുകയാണ്. ആൻറ്റണി പെരുമ്പാവൂരാണോ ശരി ? അതോ സുരേഷ് കുമാറാണോ ശരി ? എന്ന തർക്കം സിനിമയെ സ്നേഹിക്കുന്ന ഒരോ മനുഷ്യ മനസ്സുകൾക്കിടയിലും നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ദാസേട്ടനും മൂപ്പരുടെ സൈക്കിളിനും വലിയ പ്രസക്തിയുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു..അതുകൊണ്ട്തന്നെയാണ് സിനിമയിലെ ഒരു പ്രശ്സതരെയും ബുദ്ധിമുട്ടിക്കാതെ ഞാൻ തന്നെ HAREESH PERADI PRODUCTIONSന്റെ പോസ്റ്റർ നിങ്ങളിലേക്ക് എത്തിക്കുന്നത്...ദാസേട്ടന്റെ സൈക്കിളിന്റെ ടയർ എന്തിനുവേണ്ടിയാണ്..ആർക്കുവേണ്ടിയാണ് തേഞ്ഞ് തീർന്നത് എന്ന് ഈ സിനിമ ഉറക്കെ സംസാരിക്കുന്നുണ്ട്... കലയ്ക്ക് വേണ്ടി മാത്രം തേഞ്ഞ് തീർന്നവരുടെ വഴികളെ ഈ സിനിമ ഓർമ്മപ്പെടുത്തുന്നുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു...ഈ സിനിമ കാണുകയെന്നതും നിങ്ങളുടെ ഇഷ്ടവും അനിഷ്ടവും തുറന്ന് പ്രഖ്യാപിക്കുകയെന്നതും ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു സാംസ്കാരിക പ്രവർത്തനമാണ്...നല്ല രാഷ്ട്രീയമാണ്...നല്ല ജീവിതമാണ്.."ദാസേട്ടന്റെ സൈക്കിൾ".