ആന്‍റണി പെരുമ്പാവൂരിനെതിരെ കടുത്ത വിമർശനവുമായി ജി.സുരേഷ് കുമാർ. ആന്റണി പോസ്റ്റിട്ടത് തെറ്റാണെന്നും അദ്ദേഹവുമായി സന്ധി സംഭാഷണത്തിനില്ലെന്നും സുരേഷ് കുമാർ പറഞ്ഞു. തിയറ്ററുകൾ കരകയറുന്നത് പോപ്പ്കോൺ വിറ്റാണെന്നും, സിനിമ നിർത്തണമെന്ന് തീരുമാനിച്ചാൽ നിർത്തിയിരിക്കുമെന്നും തനിക്കെതിരെ പോസ്റ്റിട്ട ആന്‍റണി പെരുമ്പാവൂരുമായി ചർച്ചക്കില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി.
സുരേഷ് കുമാറിന്‍റെ വാക്കുകള്‍
‘ആന്‍റണി പെരുമ്പാവൂരിന്‍റേത് അച്ചടക്ക ലംഘനമാണ്. എനിക്കെതിരെ പോസ്റ്റിട്ട ആളോട് എന്തിന് സംസാരിക്കണം. ലിസ്റ്റിൻ സമാധാന മാർഗം സ്വീകരിച്ചാണ് പ്രസ്മീറ്റ് നടത്തിയത്. സമരത്തിനെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന്‍റെ ആഗ്രഹം മാത്രമാണ്, നടന്മാരുമായിട്ടല്ല സർക്കാരിനെതിരെയാണ് സമരം.തിയറ്ററുകൾ വലിയ നഷ്ടത്തിലാണ് പോകുന്നത്. പോപ്‌കോൺ വിറ്റ് കിട്ടുന്ന ക്യാഷ് കൊണ്ടാണ് തിയറ്ററുകൾ മുന്നോട്ട് പോകുന്നത് ’