unni
  • 'ഇഷ്ടമുള്ള സിനിമയെടുക്കുന്നത് തന്‍റെ അവകാശം'
  • 'സീറോ ബജറ്റിലും സിനിമ ചെയ്യാം'
  • പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ തള്ളി ഉണ്ണി മുകുന്ദന്‍

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനങ്ങള്‍ തള്ളിക്കളഞ്ഞ് ഉണ്ണി മുകുന്ദന്‍. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ല എന്നാണ് താരത്തിന്‍റെ നിലപാട്. തന്‍റെ പണം കൊണ്ട് തനിക്കിഷ്ടമുള്ള സിനിമകള്‍ നിര്‍മിക്കുമെന്നും അതിനെ ആരും ചോദ്യംചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി പറഞ്ഞു. പുതിയ ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.

‘എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്‍റെ അവകാശമാണ്. ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല.’ – ഉണ്ണി പറഞ്ഞു. നടിമാര്‍ക്ക് വലിയ പ്രതിഫലമൊന്നും കിട്ടുന്നില്ലെന്നും ഇനിയും കുറച്ചാല്‍ ഒന്നുമുണ്ടാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത നിഖില വിമല്‍ അഭിപ്രായപ്പെട്ടു.

താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ അധികം പ്രതിഫലം വാങ്ങാറില്ല എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അഞ്ചുവര്‍ഷത്തോളമായി തന്‍റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് വര്‍ക്ക് ചെയ്യുന്നതെന്നും ഉണ്ണി പറഞ്ഞു. സിനിമാ ഇന്‍ഡസ്ട്രിയില്‍ ആര് സിനിമ ചെയ്യണമെന്ന് എവിടെയും എഴുതി വെച്ചിട്ടില്ല. സീറോ ബജറ്റിലും സിനിമ ചെയ്യാം. നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുള്ള പ്രൊഡ്യൂസറാണ് താനെന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു.

‘മാര്‍ക്കോ’യുടെ പ്രൊഡക്ഷന്‍ ക്വാളിറ്റി ഇനി വരുന്ന സിനിമകളിലും നിലനിര്‍ത്താന്‍ ശ്രമിക്കും. ‘മാര്‍ക്കോ’ പാന്‍ ഇന്ത്യന്‍ മൂവിയാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ലെന്നും ഉണ്ണി പറഞ്ഞു

ENGLISH SUMMARY:

Unni Mukundan has rejected the decisions of the Producers' Association. The actor firmly believes that there should be no opposition to actors producing films. He stated that he will make films with his own money and that it is only fair that no one questions it. Unni expressed this stance during a press conference related to the promotion of his new film, Get Set Baby.