kappal-muthali

സൈബറിടത്ത് ഇപ്പോള്‍‌ വൈറല്‍ രമേശ് പിഷാരടി നായകനായി എത്തിയ ചിത്രം ‘കപ്പല് മുതലാളിയാണ്’. ഇപ്പോഴത്തെ തലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത ഈ സിനിമയെ കുത്തിപ്പൊക്കിയതാകട്ടെ ധ്യാൻ ശ്രീനിവാസനും. ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയായ ‘ആപ് കൈസേ ഹോ’സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നടന്ന ഒരു ഇന്റർവ്യൂവിൽ ആണ് എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടുള്ള ധ്യാനിന്റെ പ്രതികരണം.  ഏത് സിനിമയാണ് ഇനി റീറിലീസ് ചെയ്യേണ്ടത് എന്ന ചോദ്യത്തിനായിരുന്നു കപ്പല് മുതലാളി എന്ന് ധ്യാൻ മറുപടി പറഞ്ഞത്. ഇത് കേട്ടതും പിഷാരടി അടക്കം പിന്നെ കൂട്ടച്ചിരിയായിരുന്നു.

സിനിമ ട്രെൻഡിങ്ങായതോടെ ഈ ചിത്രത്തിലെ പാട്ടുകൾ മലയാളി കാസ്സറ്റ്സ് എന്ന യുട്യൂബ് ചാനലിൽ വീണ്ടും അപ്ലോഡ് ചെയ്യപ്പെട്ടു. വിനീത് ശ്രീനിവാസനും അനുപമ വിജയ്‌യും ആലപിച്ച ‘ഇതുവരെ’ എന്ന ഗാനമൊക്കെ വന്നതോടെ ഇതിനു താഴെ കമന്റുകളുടെ പ്രവാഹമാണ്. പിഷാരടിയെ അഭിനന്ദിച്ചും ട്രോളിയും എല്ലാം നിറയെ കമന്റുകൾ. താഹയായിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. മമ്മി സെഞ്ചറിയും റമീസ് രാജയും ചേർന്നായിരുന്നു നിർമ്മാണം.

ENGLISH SUMMARY:

The movie Kappal Muthalali, starring Ramesh Pisharody, is now going viral in cyberspace. Interestingly, it was Dhyan Sreenivasan who brought this lesser-known film back into the spotlight.