വന്‍ വിജയം നേടിയ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നി സിനിമയ്ക്ക് ശേഷം വീണ്ടും ഹിറ്റടിക്കാന്‍ ആസിഫ് അലി. നവാഗതനായ സേതുനാഥ് പത്മകുമാർ കഥ, തിരക്കഥ, സംവിധാനം നിർവ്വഹിക്കുന്ന ആഭ്യന്തര കുറ്റവാളിയുടെ ടീസര്‍ പുറത്തിറങ്ങി. വിവാഹശേഷം യുവദമ്പതികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പശ്ചാത്തലമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമ്മിക്കുന്നത്. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ ജോണറാണ് ആഭ്യന്തര കുറ്റവാളിയുടേത്. പുതുമുഖ താരം തുളസിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആനന്ദ് മന്മഥൻ, പ്രേം നാഥ്, ശ്രേയ രുക്മിണി, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവരും ചിത്രത്തിലുണ്ട്.