തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ ജോര്‍ജ് ലെസ്ലി സംവിധാനം ചെയ്ത് ഐയര്‍ലന്‍ഡില്‍ ചിത്രീകരിച്ച ഇംഗ്ലിഷ് സിനിമയ്ക്കു പുരസ്കാരം. വളര്‍ത്തു നായയുടെ മരണശേഷം വാര്‍ധക്യത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീയുടെ കഥയാണ് കാത്ലിന്‍.
തൃശൂര്‍ വടൂക്കര സ്വദേശിയായ ഡോക്ടര്‍ ജോര്‍ജ് ലെസ്ലി ഇരുപതു വര്‍ഷമായി ഐയര്‍ലന്‍ഡിലാണ് ജോലി ചെയ്യുന്നത്. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ഡോക്ടര്‍. അങ്ങനെയാണ്, സിനിമ സംവിധാനം ചെയ്തത്. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇംഗ്ലിഷ് സിനിമ. രാജ്യാന്തര ചലച്ചിത്രോല്‍സവങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് നീക്കം. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും റിലീസ് ഏപ്രിലില്‍ ആണ്. ചിത്രീകരണ ഘട്ടത്തില്‍തന്നെ ഐയര്‍ലന്‍ഡിലെ വെക്സ് വോഡ് കണ്‍ട്രി കൗണ്‍സിലിന്‍റെ ബര്‍സറി അവാര്‍ഡ് ലഭിച്ചു.
ഐയര്‍ലന്‍ഡിലെ പീസ് കമ്മിഷണര്‍ ബഹുമതിയും നേരത്തെ ലഭിച്ചിരുന്നു. പുസ്തക രചയിതാവ് കൂടിയാണ് ഡോക്ടര്‍ ജോര്‍ജ് ലെസ്ലി.