സൈബറടിത്ത് ഇപ്പോള്‍ വൈറല്‍ സണ്ണി ലിയോണി പങ്കുവച്ച രസകരമായ വിഡിയോ ആണ്. മൊബെൽ ഫോണ്‍ മടിയിൽ വച്ച് കസേരയിൽ ചാരിയിരുന്ന് സണ്ണി ഉറങ്ങുന്ന ദൃശ്യങ്ങളിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. കയ്യിൽ മേക്കപ്പ് ബ്രഷുമായി ഒരാള്‍ സണ്ണിയുടെ അരികിലേക്ക് വരുന്നതു കാണാം. തുടർന്ന് ഇയാൾ ബ്രഷു കൊണ്ട് സണ്ണിയുടെ മൂക്കിനു സമീപം തൊടുന്നതും താരം ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ചിരിക്കുന്നതും വിഡിയോയിലുണ്ട്.
മനോഹരമായ കസവുസാരിയാണ് സണ്ണിയുടെ ഔട്ട് ഫിറ്റ്. സാരിക്ക് ഇണങ്ങുന്ന രീതിയില്‍ ഗോൾഡൻ വർക്കുള്ള ഓറഞ്ച് സ്ലീവ് ലെസ് ബ്ലൗും ധരിച്ചിരിക്കുന്നു. ഹെവി അക്സസറീസാണ്. മുത്തുകൾ പതിച്ച ലോങ്ചെയ്നും ഗോൾഡൻ നെക്‌ലസും അണിഞ്ഞിട്ടുണ്ട്. സണ്ണിതന്നെയാണ് വിഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ആരാധകരുടെ നിരവധി കമന്റുകളും എത്തി. ആരാടാ ചേച്ചിയെ ശല്യപ്പെടുത്തുന്നത്, ഇങ്ങനെ ചെയ്യരുത്, മലയാളിലുക്ക് അടിപൊളിയാണ് എന്നിങ്ങനെ നിരവധി കമന്റുകളും എത്തി.