marco-producer-sherief-muhammad

TOPICS COVERED

ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിന് മാര്‍ക്കോ നിര്‍മാതാവ്  ഷെരീഫ് മുഹമ്മദിന്‍റെ കമന്‍റ് ശ്രദ്ധ നേടുകയാണ്.  'വിക്രമാദിത്യൻ' എന്ന സിനിമയിലെ എസ്.ഐ വിക്രം ഷേണായി, 'മാളികപ്പുറ'ത്തിലെ സിപിഒ ഡി. അയ്യപ്പദാസ്, 'മാർക്കോ'യിലെ മാർക്കോ ഡി. പീറ്റർ എന്നീ കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് ഉണ്ണി ഇൻസ്റ്റയിൽ 'Memoir' എന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ചത്. ഈ പോസ്റ്റിനാണ് നിര്‍മാതാവ് കമന്‍റ് ചെയ്​തത്. മൂവി ക്യാരക്​ടേഴ്സ് അല്ല ഇന്‍ഫ്​ളുവന്‍സേഴ്​സ് എന്നാണ് പോസ്റ്റിന് ഷെരീഫ് കമന്‍റ് ചെയ്​തത്. 

അടുത്തിടെ കേരളത്തിലെ കൗമാരക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും കുറ്റകൃത്യങ്ങളും വയലന്‍സും വര്‍ധിച്ചപ്പോള്‍ മാര്‍ക്കോ ഉള്‍പ്പെടെയുള്ള വയലന്‍സ് ചിത്രങ്ങള്‍ക്കെതിരെ വന്‍വിമര്‍ശനമാണ് ഉയര്‍ന്നത്. ചത്രത്തിലെ വയലന്‍സ് യുവത്വത്തെ സ്വാധീനിക്കുന്നു എന്നായിരുന്നു വിമര്‍ശനം. ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണോ ഈ കമന്‍റ് എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. 

അതേസമയം മാര്‍ക്കോ രണ്ടാം ഭാഗം ഉപേക്ഷിക്കരുതെന്നും പുറത്തിറക്കണമെന്നുമാണ് നിര്‍മാതാവിന്‍റെ കമന്‍റിന് താഴെ വന്ന് പലരും ആവശ്യപ്പെടുന്നത്. 

ENGLISH SUMMARY:

Marco producer Sharif Mohammed's comment on Unni Mukundan's post is gaining attention. Unni shared pictures of characters like SI Vikram Shenoy from the movie 'Vikramadityan', CPO D. Ayyappadas from 'Malikappuram', and Marco D. Peter from 'Marco' on Insta with the caption 'Memoir'. The producer commented on this post.