രുചിയൂറും റമസാന്‍ വിഭവങ്ങളുമായി നടിയും അവതാരകയുമായ പേളി മാണി. തന്റെ പുതിയ കുക്കിങ് വ്‌ളോഗിലാണ് പേളി മാണി റംസാനിലെ ഇഫ്താറിന് തയ്യാറാക്കാനാവുന്ന രണ്ടുവിഭവങ്ങള്‍ തയ്യാറാക്കിയത്.
പനീര്‍ ബ്രെഡ് പോക്കറ്റും മൊഹബത്ത് കാ സര്‍ബത്തുമാണ് പേളി മാണി പുതിയ കുക്കിങ് വിഡിയോയില്‍ തയ്യാറാക്കിയിരിക്കുന്നത്. പര്‍ദ ധരിച്ചാണ് പേളി മാണി വിഡിയോ അവതരിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് പോയപ്പോള്‍ ധരിച്ച വസ്ത്രമാണിതെന്നും ഭയങ്കര ഇഷ്ടമാണെന്നും പേളി മാണി പറയുന്നു.
മറ്റുമതത്തെ ബഹുമാനിക്കാൻ അറിയുന്ന ഞങ്ങളുടെ പേർളി മണിക്ക് റംസാൻ ആശംസകൾ, ശരിക്കും ഇങ്ങനെയാണ് വേണ്ടത്, മറ്റു കുക്കിങ് ക്ലാസുകാര്‍ ഇത് കണ്ടു പഠിക്കട്ടെ ഇങ്ങനെ പോകുന്നു വിഡിയോയിക്ക് വരുന്ന കമന്‍റുകള്‍